Cover StoryFrom the EditorNationalNews

പ്രിയങ്ക ഗാന്ധിയുടെ സ്ത്രീപക്ഷ നിലപാടിന് കൈയടി

കിഴക്കന്‍ ഉത്തര്‍പ്രേദശിന്റെ ചുമതലയുളള എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ സത്രീപക്ഷ നിലപാടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയമായിരിക്കുന്നത്. മോദിയുടെ ജന്മനാടായ ഗുജറാത്തിലെ ഗാന്ധി നഗറില്‍ നടത്തിയ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രിയങ്ക ഗാന്ധി ജനങ്ങളെ നോക്കി അഭിസംബോധന ചെയ്തത് ‘ബെഹ്നോം ഓര്‍ ബായിയോം’ എന്ന് പറഞ്ഞായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ തന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ ഭായിയോം ഓര്‍ ബഹനോം എന്നായിരുന്നു സംബോധന ചെയ്തിരുന്നത്. അതേസമയം പ്രിയങ്കയുടെ പ്രQqസംഗം തുടക്കത്തില്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി സുഷ്മിതാ ദേവ് ആയിരുന്നു ഇത് ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടിയത്. പുരുഷനെ അഭിസംബോധന ചെയ്യുന്നതിന് പകരം സ്ത്രീകളെ ആണ് പ്രിയങ്ക അഭിസംബോധന ചെയ്തത് എന്നായിരുന്നു അവര്‍ ട്വിറ്റില്‍ കുറിച്ചത്.ഇത് മാതൃകാപരമാണെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ഇത് ആരും ശ്രദ്ധിച്ചില്ലെന്നാണ് താന്‍ കരുതിയത് എന്നായിരുന്നു പ്രിയങ്കയുടെ മറുപടി .

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും 33 ശതമാനം സംവരണം നല്‍കുമെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകളാണ് സ്വാധീന ശക്തികളാവുകയെന്ന് കോണ്‍ഗ്രസിന്റെ ഡാറ്റാ അനലിറ്റിക്‌സ് വിഭാഗം വ്യക്തമാക്കുന്നു. അതുകൊണ്ട് സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള പ്രചരണങ്ങളാകും കോണ്‍ഗ്രസ് നടത്തുക. സര്‍ക്കാരിന്ററെ കര്‍ഷക ദ്രോഹ നയങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. അതേസമയം കര്‍ഷകര്‍ ബുദ്ധിമുട്ടുമ്പോള്‍ അത് കുടുംബം നോക്കുന്ന സ്ത്രീകളേയാണ് ദുരിതത്തിലാക്കുക . ഇത്തരത്തിലുളള സര്‍ക്കാരിന്ററെ കര്‍ഷക ദ്രോഹ നയങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസിന്റെ അനലിറ്റ്ക്‌സ് വകുപ്പ് തലന്‍ പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close