Cover StoryFrom the EditorNationalNews

തെരഞ്ഞെടുപ്പ് ഫലം മാറ്റി മറിക്കാവുന്ന രാഹുലിന്റെ വാഗ്ദാനം,സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 33% സംവരണം

ലോകസഭാ തെരഞ്ഞെടുപ്പിന് മാറ്റി മറിക്കാവുന്ന വാഗ്ദാനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.കോൺഗ്രസ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 33% സംവരണം നൽകുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.സ്റ്റെല്ലാ മേരീസ് വനിതാ കോളേജിൽ വിദ്യാർത്ഥിനികളോട് സംവദിക്കവെയാണ് രാഹുൽ ഗാന്ധി നിർണായക പ്രഖ്യാപനം നടത്തിയത്.

സ്ത്രീകളുടെ ജീവിത നിലവാരത്തെ കുറിച്ച് വിദ്യാർത്ഥിനികൾ ചോദിച്ചു.വടക്കേ ഇന്ത്യയേക്കാൾ ഇക്കാര്യത്തിൽ മെച്ചം ദക്ഷിണേന്ത്യയാണെന്ന് രാഹുൽ പ്രതികരിച്ചു.എന്നാൽ തമി‍ഴ്നാട്ടിൽ സ്ഥിതി ഇനിയും മെച്ചപ്പെടാൻ ഉണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.യുപിഎ അധികാരത്തിൽ വന്നാൽ പാർലമെന്‍റിൽ വനിതാ സംവരണ ബിൽ പാസാക്കുമെന്നും കേന്ദ്ര-സംസ്ഥാന തലങ്ങളിൽ സ്ത്രീകൾക്ക് 33% സംവരണം ഉറപ്പാക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close