Cover StoryFrom the EditorNationalNews

യുപിയിൽ മറ്റ് കക്ഷികളെ ഞെട്ടിച്ച് പ്രിയങ്ക ഗാന്ധി,ആശുപത്രിയിലെത്തി ഭീം ആർമി തലവനെ നേരിട്ടു കണ്ടു

യുപിയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നിർണായക നീക്കം.തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ബിജെപി സർക്കാർ കസ്റ്റഡിയിലെടുത്ത ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ പ്രിയങ്ക ഗാന്ധി ആശുപത്രിയിലെത്തി കണ്ടു.കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജ് ബബ്ബാർ,എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും കൂടെയുണ്ടായിരുന്നു.

എണ്ണത്തിൽ കൂടുതൽ മോട്ടോർ ബൈക്കുകൾ ഉപയോഗിച്ച് റാലി നടത്തിയതിലൂടെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് ചന്ദ്രശേഖർ ആസാദിനേയും കൂട്ടരേയും കസ്റ്റഡിയിലെടുത്തത്.ദേഹാസ്വാസ്ഥ്യം മൂലം പിന്നീട് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

“സർക്കാർ യുവാക്കളുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നു.”പ്രിയങ്ക രോഷം മറച്ചുവെച്ചില്ല.

മഹാസഖ്യം പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേയും ശക്തമായ സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ ഭീം ആർമി സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ചന്ദ്രശേഖർ ആസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

വിനയ് രതൻ സിംഗിനോടൊപ്പം 2014ലാണ് ചന്ദ്രശേഖർ ആസാദ് ഭീം ആർമി സ്ഥാപിക്കുന്നത്.ദളിതരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ഭീം ആർമി.പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ദളിതർക്കിടയിൽ നിർണായക സ്വാധീനം ഉളള സംഘടനയാണ് ഭീം ആർമി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close