Cover StoryLifeSpecial

അർണാബിനെ ട്രോളി മാധ്യമപ്രവർത്തകൻ

അര്‍ണബ് ഗോസ്വാമിയെ ട്രോളി പാക് മാധ്യമപ്രവര്‍ത്തകന്‍ ഫൈസല്‍ ഖുറേഷി. ചര്‍ച്ചയ്ക്ക് എത്തുന്ന അതിഥികളെ സംസാരിക്കാന്‍ അനുവദിക്കാതെയും അലറി വിളിച്ചുമൊക്കെയാണ് അര്‍ണബ് തന്റെ പരിപാടി നടത്താറ്. അര്‍ണബിന്റെ ഈ അവതരണ ശൈലിയെ അപ്പാടെ അനുകരിച്ചാണ് പാകിസ്താനിലെ പബ്ലിക് ടിവി അവതാരകന്‍ ഫൈസല്‍ ഖുറേഷി രംഗത്ത് വന്നിരിക്കുന്നത്. അര്‍ണബ് ടൈംസ് നൗവിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന സമയത്ത് ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത പുറത്ത് വിട്ടിരുന്നു. ദാവൂദ് ഇബ്രാഹിം പാകിസ്താനിലെ കറാച്ചിയിലുണ്ട് എന്ന് ടൈംസ് നൗ കണ്ടെത്തി എന്നതായിരുന്നു വാര്‍ത്ത. ദാവൂദ് ഇബ്രാഹിം കറാച്ചിയിലാണ് എന്നതിനുളള തെളിവ് എന്ന തരത്തില്‍ എക്സ്‌ക്ലൂസീവായി അവതരിപ്പിച്ചത് ഒരു ഫോണ്‍ കോള്‍ ആയിരുന്നു.

ദാവൂദിന്റെ ഭാര്യ മഹ്ജബീന്‍ ഷെയ്ക്ക് എന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ സംസാരിക്കുന്നതായിരുന്നു ഈ ഫോണ്‍ കോള്‍. നിങ്ങള്‍ ദാവൂദ് ഇബ്രഹാമിന്റെ ഭാര്യയാണോ എന്ന ചോദ്യത്തിന് മറുവശത്തുളള സ്ത്രീ അതേ എന്ന് ഉത്തരം നല്‍കുന്നു. കറാച്ചിയിലാണോ എന്ന ചോദ്യത്തിനും സ്ത്രീ അതേ എന്ന് ഉത്തരം നല്‍കുന്നു. ദാവൂദ് ഇബ്രാഹിം ഉറങ്ങുകയാണ് എന്നും സ്ത്രീ പറയുന്നു. ഏറ്റവും വലിയ ബ്രേക്കിംഗ് എന്ന തരത്തില്‍ അര്‍ണബ് അവതരിപ്പിച്ച ഈ വാര്‍ത്തയെ അനുകരിച്ചാണ് ഫൈസല്‍ ഖുറേഷിയുടെ പരിഹാസം. ചാനലില്‍ ലൈവ് നടക്കുമ്പോള്‍ ഫൈസല്‍ ഒരു മൊബൈല്‍ എടുത്ത് ഫോണ്‍ ചെയ്യുന്നതായി അഭിനയിക്കുന്നു. ഒരു സ്ത്രീയോടാണ് സംസാരിക്കുന്നത്.’അര്‍ണബ് ഭ്രാന്താശുപത്രിയില്‍’ അര്‍ണബ് ഗോസ്വാമിയുടെ ഭാര്യയോടാണ് എന്ന വിധത്തിലാണ് സംഭാഷണം. അര്‍ണബ് ഗോസ്വാമിയുടെ ഭാര്യയാണോ എന്നതാണ് ആദ്യ ചോദ്യം.

അതെ എന്ന് സ്ത്രീ ഉത്തരം നല്‍കുന്നു. അര്‍ണബ് എവിടെ എന്ന ചോദ്യത്തിന് അദ്ദേഹം ഭ്രാന്താശുപത്രിയിലാണ് എന്നാണ് സ്ത്രീ ഉത്തരം നല്‍കുന്നത്. എന്തിനാണ് അര്‍ണബിനെ ഭ്രാന്താശുപത്രിയില്‍ അടച്ചിരിക്കുന്നത് എന്ന് ഫൈസല്‍ ചോദിക്കുന്നു. അടുത്തകാലത്തായി ചാനലില്‍ അദ്ദേഹം കാട്ടിക്കൂട്ടുന്നത് കാണുന്നില്ലേ, അര്‍ണബിന്റെ മാനസിക നില തകരാറിലായിരിക്കുകയാണ് എന്നാണ് മറുപടി.എപ്പോള്‍ മുതലാണ് അര്‍ണബിനെ ഭ്രാന്താശുപത്രിയിലാക്കിയത് എന്ന ചോദ്യത്തിന് രണ്ട് ദിവസമായി എന്നും സ്ത്രീ മറുപടി നല്‍കി. ഇതോടെ അവതാരകന്‍ ”ബ്രേക്കിംഗ് ന്യൂസ് ബ്രേക്കിംഗ് ന്യൂസ്” എന്ന് കൈ ഉയര്‍ത്തി അര്‍ണബ് മോഡലില്‍ അലറി വിളിക്കാന്‍ തുടങ്ങി. ”ഇതാ ബ്രേക്കിംഗ് ന്യൂസ്.. അര്‍ണബ് ഗോസ്വാമിയെ ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ തന്നെ അക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നു. അത് നിഷേധിക്കാനാവാത്ത തെളിവാണ്” എന്നാണ് ഫൈസല്‍ പരിഹസിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close