Cover StoryFrom the EditorLifeSpecial

നന്ദി ഒ സി ചേട്ടൻ, നിങ്ങൾ പ്രചോദനം, ഉമ്മൻ ചാണ്ടിയെ കുറിച്ച് ശശി തരൂർ പറഞ്ഞത്

കഴിഞ്ഞ ദിവസം ആയിരുന്നു തിരുവനന്തപുരം എംപി ശശി തരൂരിന്റെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ ശശി തരൂരിന് ട്വിറ്ററിൽ നിരവധി പേർ ആശംസകൾ നേർന്നു. അതിൽ പ്രമുഖരായിരുന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും.

ശശി തരൂരിന് ജന്മദിനാശംസകൾ നേരുന്നുവെന്നു ഉമ്മൻ ചാണ്ടി ട്വിറ്ററിൽ കുറിച്ചു. ഒ സി ചേട്ടൻ നിങ്ങൾ ആണെന്റെ പ്രചോദനം എന്നായിരുന്നു ശശി തരൂരിന്റെ മറുപടി. അങ്ങയുടെ മാതൃക എപ്പോഴും മുന്നോട്ട് നയിക്കുമെന്നും പ്രായോഗിക ജനാധിപത്യത്തിന്റെ മികച്ച വക്താവ് ആണ് താങ്കൾ എന്നുമാണ് ശശി തരൂരിന്റെ റീട്വീറ്റ്.

അങ്ങയുടെ ഊർജസ്വലത മനസിനെ കീഴടക്കുന്നതാണെന്നു ശശി തരൂർ രമേശ്‌ ചെന്നിത്തലക്ക് റീട്വീറ്റ് ചെയ്തു. ശശി തരൂരിന്റെ 63ആം പിറന്നാൾ ആണ് കടന്നു പോയത്. അമ്മക്കൊപ്പമായിരുന്നു പിറന്നാൾ ദിനത്തിൽ ശശി തരൂർ. അമ്മമാരുടെ കഠിനാദ്ധ്വാനത്തിനു അനുമോദനം ലഭിക്കുന്നത് മക്കൾക്കാണ്. ഇത് അനീതി ആണെന്ന തലവാചകത്തോടെ അമ്മക്കൊപ്പമുള്ള ഫോട്ടോ തരൂർ ട്വീറ്റ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close