HealthLife

ചെറുപ്പമാകണോ?അതിന് വ‍ഴി സെക്സ് തന്നെ

ചെറുപ്പം നിലനിർത്താനുളള ആകുലതകളാണ് ഒരു പ്രായം ക‍ഴിഞ്ഞാൽ മനുഷ്യന്.എന്നാൽ അതിന് കുറുക്കു വ‍ഴികൾ ഒന്നും ഇല്ല.അരോഗ്യകരമായ ലൈംഗികത മനുഷ്യനിൽ ചെറുപ്പം നിലനിർത്തുമെന്ന് പുതിയ പഠനം.ആ‍ഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒരു വ്യക്തിയുടെ പ്രായം 15 വർഷം വരെ കുറയ്ക്കുമത്രെ.

നിയോ ജി എന്ന സ്ഥാപനത്തിന്‍റേതാണ് പഠനം.ഇഷ്ടമുളള മറ്റ് ചില കാര്യങ്ങൾ കൂടി ചെറുപ്പം നിലനിർത്താൻ സഹായിക്കുമത്രെ.അവധി ദിവസങ്ങളിലെ ഔട്ടിംഗ്,വളർത്തുമൃഗങ്ങൾക്കൊത്തുളള കളി,പങ്കാളിയോടൊത്തുളള നിമിഷങ്ങൾ കൂട്ടുന്നത് ഇതൊക്കെ ചെറുപ്പമാകാൻ സഹായിക്കും.ജോലിയിൽ നിന്ന് അവധി എടുത്ത് ഇഷ്ടമുളള പ്രവർത്തികൾക്കായി സമയം കണ്ടെത്തുന്നതും ചെറുപ്പമാകാനുളള എളുപ്പ വ‍ഴിയാണ്.

ആക്ടീവ് ആയ ആളുകൾക്ക് ഒന്നും ചെയ്യാൻ താത്പര്യമില്ലാത്ത ആ‍ളുകളേക്കാൾ 12 വയസു വരെ പ്രായം കുറവുളളതായി തോന്നും.ജീവിതത്തിലെ മികച്ച കാര്യങ്ങൾ ആസ്വദിക്കുന്നതിന് പ്രായം തടസമേയല്ല എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close