Cover StoryLifeMovies

അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്’ലെ രണ്ടാമത്തെ വീഡിയോ സോംഗും യൂട്യൂബിൽ ഹിറ്റ് 


മിഥുൻ മാനുവൽ തോമസ്‌ സംവിധാനം നിർവഹിച്ച ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്’ലെ രണ്ടാമത്തെ വീഡിയോ സോംഗ് യൂട്യൂബിൽ റിലീസ് ചെയ്തു. “കാത്തുകാത്തേ” എന്ന ഈ ഗാനം സിതാര കൃഷ്ണകുമാറിന്റെ ഹൃദ്യമായ ആലാപനവും ഐശ്വര്യ ലക്ഷ്മിയുടെ മനോഹര നൃത്തചുവടുകളും കൊണ്ട് ശ്രദ്ധ നേടുകയാണ്. ഹരിനാരായണൻ ബി കെയുടെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു

അശോകൻ ചരുവിലിന്റെ കഥയിൽ ജോൺ മന്ത്രിക്കലും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ഈ കാളിദാസ് ജയറാം – ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം  ലിജോ പോളും നിർവഹിച്ചിരിക്കുന്നു.  മാർച്ച് 22ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

ഗാനം കാണാൻ: https://www.youtube.com/watch?v=d0FGBphpeAc

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close