Cover StoryFrom the EditorNationalNews

അതിർത്തി സംഘർഷത്തിനിടയിലും മഹാരാഷ്ട്രയിൽ നടന്ന മുനിസിപ്പൽ കൌൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ വിജയം

മഹാരാഷ്ട്ര സിലോഡ് മുനിസിപ്പൽ കൌൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസിന് വൻ വിജയം. മൊത്തം 26 സീറ്റിൽ 24ഉം വിജയിച്ചാണ് കോൺഗ്രസ്‌ ബിജെപിക്ക് അമ്പരപ്പ് നൽകിയത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ റാവുസാഹേബ് ഡാൻവെ പ്രതിനിധാനം ചെയ്യുന്ന ജൽന പാർലമെന്ററി മണ്ഡലത്തിന്റെ ഭാഗമാണ് സിലോഡ്.കോൺഗ്രസ്‌ ഇവിടെ അധികാരം നിലനിർത്തിയെന്നു മാത്രമല്ല സീറ്റ് വർധിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച ആയിരുന്നു വോട്ടെടുപ്പ്, വ്യാഴാഴ്ച ആയിരുന്നു വോട്ടെണ്ണൽ.

ബിജെപിക്ക് രണ്ട് സീറ്റാണ് ലഭിച്ചത്. ശിവസേന അടക്കം മറ്റു പാർട്ടികൾക്ക് സീറ്റൊന്നും ലഭിച്ചതുമില്ല. കോൺഗ്രസിന്റെ പ്രസിഡന്റ്‌ സ്ഥാനാർഥി രാജശ്രീ നിഗം പതിനായിരം വോട്ടിനാണ് ജയിച്ചത്. എം ഐ എം 20 സീറ്റുകളിൽ മത്സരിച്ചെങ്കിലും പച്ച തൊട്ടില്ല.

“കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നേട്ടങ്ങൾ വോട്ടർമാരിൽ എത്തിക്കാൻ ബിജെപിക്ക് ആയില്ല. “ബിജെപി വക്താവ് ശിരിശ് ബോറാൽക്കർ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close