Cover StoryFrom the EditorNationalNews

ഇന്ത്യയുടെ തിരിച്ചടി, ഇതുവരെ അറിയാനായത്

പുൽവാമ സംഭവത്തിലെ ഇന്ത്യയുടെ തിരിച്ചടി ജെയ്‌ഷെ മുഹമ്മദ് താവളം തകർത്തെന്നാണ് വിവരം. മിറാഷ് 2000 വിഭാഗത്തിലെ 12 യുദ്ധവിമാനങ്ങൾ ആണ് ഓപ്പറേഷനിൽ പങ്കെടുത്തത് 1000കിലോ സ്‌ഫോടക വസ്തുവാണ് ഉപയോഗിച്ചത്. ഒന്നിലധികം ക്യാമ്പുകൾ നശിപ്പിച്ചതായാണ് വിവരം. ജെയ്‌ഷെ മുഹമ്മദ്‌, ഹിസ്ബുൾ മുജാഹിദീൻ ലഷ്കർ എ തോയ്‌ബ ക്യാമ്പുകൾ ആണ് ഉന്നം വെച്ചത്.

പാകിസ്ഥാനിൽ നിന്നുള്ള പ്രതികരണം മുന്നിൽ കണ്ട് ഇന്ത്യൻ വ്യോമസേന അതീവ ജാഗ്രതയിൽ ആണ്. ബാലാകോട്ട്, ചാക്കോതി, മുസഫറാബാദ് ക്യാമ്പുകൾ പൂർണമായും നശിപ്പിച്ചതായാണ് വിവരം.

പാകിസ്ഥാൻ വിദേശകാര്യ മന്ത്രി അടിയന്തിര യോഗം വിളിച്ചതായാണ് റിപ്പോർട്ട്‌. ഇന്ത്യൻ യുദ്ധവിമാനങ്ങൾ അതിർത്തി കടന്നെന്നും പാക്കിസ്ഥാൻ തുരത്തി വിട്ടെന്നും പാക്കിസ്ഥാൻ സേന വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ട്വീറ്റ് ചെയ്തു.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അടിയന്തിര യോഗം വിളിച്ചിട്ടുണ്ട് . പാകിസ്താനുമായി അതിർത്തി പങ്കിടുന്ന എല്ലാ പ്രദേശങ്ങളിലും അതീവ ജാഗ്രതയാണ് പുലർത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close