Cover StoryFrom the EditorNationalNews

കോൺഗ്രസ് വെറുതെ ഇരിക്കില്ല,ഉത്തർപ്രദേശിനായി ആറ് കമ്മിറ്റികൾ

ഉത്തർപ്രദേശിൽ മത്സരം കടുപ്പിക്കാൻ കോൺഗ്രസ്.ഉത്തർപ്രദേശിനായി ആറ് കമ്മിറ്റികളാണ് കോൺഗ്രസ് രൂപവത്കരിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അധ്യക്ഷൻ രാജ് ബബ്ബാറാണ്.മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദും കമ്മിറ്റിയിലുണ്ട്.എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

“ഉത്തർപ്രദേശിൽ ആറ് കമ്മിറ്റികൾ രൂപവത്കരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുമതി നൽകി.തെരഞ്ഞെടുപ്പ് കമ്മിറ്റി,പ്രചാരണ കമ്മിറ്റി,തെരഞ്ഞെടുപ്പ് തന്ത്രം സംബന്ധിച്ച കമ്മിറ്റി,കോർഡിനേഷൻ കമ്മിറ്റി,മാനിഫെസ്റ്റോ കമ്മിറ്റി,പ്ലാനിംഗ് കമ്മിറ്റി,മാധ്യമ-പബ്ലിസിറ്റി കമ്മിറ്റി എന്നിവയാണ് അവ.”കെസി വേണുഗോപാൽ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഹാപൂരിൽ നിന്നുളള മുൻ ജനപ്രതിനിധി ഗജ്രാജ് സിംഗ് ക്യാംപയിൻ കമ്മിറ്റി അധ്യക്ഷനാണ്.റാഷിദ് ആൽവിയാണ് മാനിഫെസ്റ്റോ കമ്മിറ്റി അധ്യക്ഷൻ.മീഡിയ-പബ്ലിസിറ്റി കമ്മിറ്റിയെ നയിക്കുന്നത് ഐപിഎൽ മുൻചെയർമാൻ രാജീവ് ശുക്ലയാണ്.കോർഡിനേഷൻ കമ്മിറ്റി അധ്യക്ഷൻ അജയ്കുമാർ ലല്ലുവാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close