Uncategorized

ഫഹദ് ഫാസിലോ ജോജുവോ?മഞ്ജു വാര്യരോ ഐശ്വര്യ ലക്ഷ്മിയോ?സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് മത്സരം കടുക്കുന്നു

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനുളള മത്സരം കടുക്കുന്നു.മികച്ച ചിത്രം,സംവിധായകൻ,നടൻ,നടി തുടങ്ങിയ വിഭാഗങ്ങളിലൊക്കെ കടുത്ത മത്സരമാണുളളത്.മികച്ച നടന് വേണ്ടി കടുത്ത പോരാട്ടമാണ് നടക്കുന്നത്.വരത്തൻ,ഞാൻ പ്രകാശൻ,കാർബൺ എന്നീ ചിത്രങ്ങളിലൂടെ ഫഹദ് ഫാസിൽ,ക്യാപ്റ്റൻ,ഞാൻ മേരിക്കുട്ടി എന്നീ സിനിമകളിലൂടെ ജയസൂര്യ,ജോസഫിലൂടെ ജോജു ജോർജ്,ഒടിയൻ,കായംകുളം കൊച്ചുണ്ണി എന്നിവയിലൂടെ മോഹൻലാൽ,കമ്മാരസംഭവത്തിലൂടെ ദിലീപ്,കുട്ടൻ പിളളയുടെ ശിവരാത്രിയിലൂടെ സുരാജ് വെഞ്ഞാറമൂട്,കായംകുളം കൊച്ചുണ്ണിയിലൂടെ നിവിൻ പോളി,തീവണ്ടി,ഒരു കുപ്രസിദ്ധ പയ്യൻ,മറഡോണ,എന്‍റെ ഉമ്മാന്‍റെ പേര് എന്നിവയിലൂടെ ടൊവിനോ തോമസ് തുടങ്ങിയവരാണ് മത്സരരംഗത്ത്.

മികച്ച നടി പുരസ്കാരത്തിന് വേണ്ടി മത്സരിക്കുന്നത് ആമി,ഒടിയൻ എന്നീ ചിത്രങ്ങളിലൂടെ മഞ്ജു വാര്യർ,അരവിന്ദന്‍റെ അതിഥികൾ,എന്‍റെ ഉമ്മാന്‍റെ പേര് എന്നീ ചിത്രങ്ങളിലൂടെ ഉർവശി,ക്യാപ്റ്റനിലൂടെ അനു സിതാര,തീവണ്ടിയിലൂടെ സംയുക്ത മേനോൻ,വരത്തനിലൂടെ ഐശ്വര്യ ലക്ഷ്മി,ഓള് എന്ന ചിത്രത്തിലൂടെ എസ്തേർ എന്നിവരാണ് മത്സരരംഗത്ത്.

മികച്ച ചിത്രത്തിനും സംവിധായകനും ഉളള പുരസ്കാരത്തിന് പരിഗണിക്കുന്നവരിലും നിരവധി പേരുണ്ട്.ഷാജി എൻ കരുണിന്‍റെ ഓള്,സത്യൻ അന്തിക്കാടിന്‍റെ ഞാൻ പ്രകാശൻ,റോഷൻ ആൻഡ്രൂസിന്‍റെ കായംകുളം കൊച്ചുണ്ണി,ജയരാജിന്‍റെ രൗദ്രം,ശ്യാമപ്രസാദിന്‍റെ എ സൺഡേ,സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ,മധുപാലിന്‍റെ ഒരു കുപ്രസിദ്ധ പയ്യൻ,എം മോഹനന്‍റെ അരവിന്ദന്‍റെ അതിഥികൾ,അമൽ നീരദിന്‍റെ വരത്തൻ,പ്രിയ നന്ദനന്‍റെ സൈലൻസർ,അഞ്ജലി മേനോന്‍റെ കൂടെ,വികെ പ്രകാശിന്‍റെ പ്രാണ,ശ്രീകുമാർ മേനോന്‍റെ ഒടിയൻ,രഞ്ജിത്ത് ശങ്കറിന്‍റെ ഞാൻ മേരിക്കുട്ടി,ജീൻ മാർക്കോസിന്‍റെ കുട്ടൻപിളളയുടെ ശിവരാത്രി,ഫെല്ലിനിയുടെ തീവണ്ടി എന്നിവയാണ് പരിഗണനാ പട്ടികയിൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close