Cover StoryFrom the EditorNationalNews

കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ ശത്രുവിന്റെ ആക്രമണത്തിൽ മരണമടയുന്ന അർദ്ധ സൈനികർക്ക് രക്തസാക്ഷി പദവി നൽകുമെന്ന് രാഹുൽ ഗാന്ധി

കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ അർദ്ധ സൈനിക വിഭാഗത്തിന് രക്തസാക്ഷി പദവി നൽകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവേദിക്കവേയാണ് രാഹുൽഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. അർദ്ധസൈനിക വിഭാഗത്തിന് രക്തസാക്ഷി പദവി നൽകുന്നതുമായി ബന്ധപ്പെട്ട് തനിക്ക് അനുകൂല നിലപാടാണ് ഉള്ളത്.കാരണം രാജ്യ സുരക്ഷയ്ക്ക് വേണ്ടി അവരുടെ ജീവൻ പോലും അവർ ബലികഴിക്കുന്നു- രാഹുൽഗാന്ധി കൂട്ടിച്ചേർത്തു. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ അർദ്ധസൈനിക വിഭാഗത്തിലെ സൈനികർക്ക് രക്തസാക്ഷി പദവി നൽകും രാഹുൽ പറഞ്ഞു. സൈനികരെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത് അർദ്ധസൈനിക വിഭാഗത്തിലെ സൈനികർക്ക് ആണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

പുൽവാമയിലെ 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തെ തുടർന്ന് രക്തസാക്ഷി പദവി നൽകുന്നത് സംബന്ധിച്ച് ആവശ്യമുയർന്നിരുന്നു. രാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ ബലികഴിച്ച് 40 സിആർപിഎഫ് ജവാൻമാർക്ക് രക്തസാക്ഷി പദവി നൽകാതെ പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യവസായിയും സുഹൃത്തുമായ അനിൽ അംബാനിക്ക് മുപ്പതിനായിരം കോടി രൂപ നൽകിയെന്നു കഴിഞ്ഞദിവസം രാഹുൽഗാന്ധി മോദിക്കെതിരെ വിമർശനമുന്നയിച്ചിരുന്നു.
യുദ്ധത്തിനും സൈനിക ഓപ്പറേഷനുമിടയിൽ മരണമടയുന്ന അർധസൈനികർക്ക് അപകടം പിണഞ്ഞു എന്നാണ് വിശേഷണം. ഇതാണ് സർക്കാർ ചട്ടമെന്നാണ് പ്രതിരോധ വകുപ്പും ആഭ്യന്തര വകുപ്പും പറയുന്നത്.
അതേസമയം ധീര രക്തസാക്ഷി, വീരമൃത്യു വരിച്ചു എന്നീ പദങ്ങളാണ് സൈനികരെ വിശേഷിപ്പിക്കുന്ന പദങ്ങൾ എന്നും രാഹുൽ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close