Cover StoryFrom the EditorNationalNews

ഉത്തർപ്രദേശ് കോൺഗ്രസിൽ നിർണായക ഇടപെടലുകൾ നടത്താൻ പ്രിയങ്കഗാന്ധി, സംഘടന അഴിച്ചുപണിയും

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇല്ല എന്ന് പ്രഖ്യാപിച്ച എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി ഉത്തർപ്രദേശിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള കഠിനശ്രമത്തിലാണ്. പാർട്ടി നേതാക്കളുമായും പാർട്ടി പ്രവർത്തകരുമായുള്ള ചർച്ചയിൽ പ്രിയങ്ക ഊന്നുന്നത് സംഘടനയെ എങ്ങനെ ശക്തിപ്പെടുത്തും എന്നതിനെക്കുറിച്ചാണ്.

“പാർട്ടിയുടെ നിലവിലെ സംഘടനാ സംവിധാനത്തെ കുറിച്ച് ഞാൻ പഠിച്ചു വരികയാണ്. എങ്ങനെ പുന:സംഘടിപ്പിക്കാം എന്നാണ് ഇപ്പോൾ ഞാൻ ആലോചിക്കുന്നത്. തെരഞ്ഞെടുപ്പിലെ വിജയവും ഇപ്പോൾ അത്യാവശ്യമാണ്.”പ്രിയങ്ക കൂടിക്കാഴ്‌ച്ചയ്ക്കിടെ നേതാക്കളോടും പ്രവർത്തകരോടും പറഞ്ഞു.

” താഴെതട്ടിൽ കോൺഗ്രസിന് സംഘടനാ സംവിധാനം ഇല്ല. പക്ഷേ ഇപ്പോഴത്തെ നിലയിൽ ഈ സംഘടനയെ വച്ച് തിരഞ്ഞെടുപ്പിനെ നേരിടണം.ഉത്തർപ്രദേശ് സംസ്ഥാനകമ്മിറ്റി ജംബോ കമ്മിറ്റിയാണ്. അതിൻറെ വലിപ്പം കുറക്കേണ്ടതുണ്ട്. 500ൽ കൂടുതൽ അംഗങ്ങൾ ആണ് ഇപ്പോൾ കമ്മിറ്റിയിൽ ഉള്ളത്. എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയാം.” പ്രിയങ്ക പറഞ്ഞതായി ഒരു പ്രവർത്തകൻ വെളിപ്പെടുത്തി.

മഹാൻ ദൾ എന്ന പാർട്ടിയുമായി പ്രിയങ്ക സഖ്യം പ്രഖ്യാപിച്ചു. കൂടുതൽ പാർട്ടികളുമായി സഖ്യത്തിൽ എത്താനുള്ള ശ്രമത്തിലാണ് പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close