Cover StoryFrom the EditorNationalNews

തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ലക്ഷ്യം പാർട്ടിയുടെ വിജയം എന്ന് പ്രിയങ്ക

ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി. പാർട്ടിയെ ശക്തിപ്പെടുത്തലാണ് തൻറെ കടമ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തേക്കാൾ താൻ ശ്രദ്ധിക്കുന്നത് സംഘടനാ രാഷ്ട്രീയത്തിൽ ആണെന്നും പ്രിയങ്ക പറഞ്ഞു. അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു

യുപിയിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുകയാണ് പ്രിയങ്കയുടെ ലക്ഷ്യം. നിയമസഭാതിരഞ്ഞെടുപ്പിൽ മാത്രമേ പ്രിയങ്ക പാർലമെന്ററി രാഷ്ട്രീയരംഗത്തേക്ക് ഉണ്ടാകൂവെന്നാണ് സൂചന. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിനിടയിൽ നിർണായകമായ സഖ്യ പ്രഖ്യാപനവും പ്രിയങ്ക നടത്തി. കേശൻവ് ദേവ് മൗര്യയുടെ മഹാൻ ദൾ പാർട്ടിയുമായി പ്രിയങ്ക ഉത്തർപ്രദേശിൽ സഖ്യം പ്രഖ്യാപിച്ചു. obc വിഭാഗങ്ങൾക്കിടയിൽ നിർണായക സ്വാധീനമുള്ള പാർട്ടിയാണ് കേശൻവ് ദേവ് മൗര്യയുടെ മഹാൻ ദൾ.

പാർട്ടി നേതാക്കളുമായും പാർട്ടി പ്രവർത്തകരുമായും ലക്നോവിലെ ഓഫീസിൽ മാരത്തോൺ കൂടിക്കാഴ്ചയാണ് പ്രിയങ്ക നടത്തികൊണ്ടിരിക്കുന്നത്. 15 മണിക്കൂർ വീതമാണ് ഓരോ ദിവസവും പ്രവർത്തകരുമായി പ്രിയങ്ക ചർച്ച നടത്തുന്നത്. യുപിയിലെ 41 മണ്ഡലങ്ങളുടെ ചുമതലയാണ് പ്രിയങ്കഗാന്ധിക്ക് ഉള്ളത്. ബാക്കി 39 മണ്ഡലങ്ങളുടെ ചുമതല ജനറൽസെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യക്കാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close