Cover StoryFrom the EditorNationalNews

കോൺഗ്രസിന്റെ ആ പണി ഏറ്റു, വിമത എംഎൽഎമാർ തിരിച്ചെത്തി

കർണാടകയിലെ 5 വിമത എംഎൽഎമാർ തിരികെയെത്തി. ബിജെപി പാളയത്തിലേക്ക് പോയ 5 എംഎൽഎമാരിൽ നാല് എംഎൽഎമാർ കോൺഗ്രസിൽ നിന്നും ഒരാൾ ജനതാദൾ സെക്കുലറിൽ നിന്നുമുള്ളതാണ്. ഇവർ ഇന്നലെ രാത്രിയോടെ കൂടി ബംഗളൂരുവിൽ തിരിച്ചെത്തുകയായിരുന്നു.ബിജെപിയുടെ കുതിര കച്ചവടത്തിന്റെ പേരിൽ കർണാടകയിൽ രാഷ്ട്രീയയുദ്ധം ഉടലെടുക്കുകയാണ്.

വിയോജിപ്പുള്ള മൂന്ന് എംഎൽഎമാർ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്. തങ്ങൾക്കു സംഭവിച്ച അഭിപ്രായവ്യത്യാസങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കപ്പെട്ടു. കർണാടക നിയമസഭ ബജറ്റ് സമ്മേളനത്തിലും മറ്റ് പാർട്ടി യോഗങ്ങളിൽ നിന്നും വിട്ടുനിന്ന എംഎൽഎമാരായ രമേശ് ജാർക്കി ഹോളി, ഉമേഷ് ജാദവ്,ബി നാഗേന്ദ്ര, മഹേഷ്‌ കുമതള്ളി എന്നിവർക്കെതിരെ നടപടി എടുത്ത് ഇവരെ അയോഗ്യരാക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്.

അതേസമയം ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ബജറ്റ് സമ്മേളനത്തിൽ നിന്നും മറ്റു പാർട്ടി യോഗങ്ങളിൽ നിന്നും താൻ വിട്ടുനിന്നത് എന്നാണ് ജെഡിഎസ് നേതാവ് നാരായണ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞത്. ബിജെപിക്ക് ഒരിക്കലും തന്നെ വിലയ്ക്കുവാങ്ങാൻ ആകില്ലെന്നാണ് നാരായണ ഗൗഡ വ്യക്തമാക്കിയത്. തനിക്ക് വേണമെങ്കിൽ ബിജെപി പാളയത്തിൽ നിന്ന് 10 എംഎൽഎമാരെ നിഷ്പ്രയാസം കോൺഗ്രസ് പാളയത്തിൽ എത്തിക്കാനാകും. നാരായണ ഗൗഡ കൂട്ടിച്ചേർത്തു. പാർട്ടിക്കകത്ത് ചില പ്രശ്നങ്ങളുണ്ടായിരുന്നു. സാധാരണ പോലെ അതിപ്പോൾ പരിഹരിക്കപ്പെട്ടു എന്നും നാരായണ ഗൗഡ പറഞ്ഞു. തൻറെ മണ്ഡലത്തിലുള്ള ചില നേതാക്കളുമായി തനിക്ക് ചെറിയതരത്തിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. കൃത്യമായ സമയം വരുമ്പോൾ അതിനെപ്പറ്റി താൻ സംസാരിക്കുമെന്നും ഉമേഷ് യാദവ് വ്യക്തമാക്കി മല്ലികാർജുൻ ഖാർഗെ ഒരു വലിയ നേതാവാണ് അദ്ദേഹത്തിനെതിരെ യാതൊന്നും സംസാരിക്കാൻ ഞാൻ തയ്യാറല്ല ഉമേഷ് ജാദവ് കൂട്ടിച്ചേർത്തു. മറ്റൊരു കോൺഗ്രസ് എംഎൽഎയായ മഹേഷ് കുമാതളളിയും ഇതേ കാര്യംതന്നെ ആവർത്തിക്കുകയായിരുന്നു. പാർട്ടി സ്വീകരിച്ച ചില നിലപാടുകളുമായി തനിക്ക് ഒത്തുപോകാൻ സാധിക്കില്ലായിരുന്നു. ബജറ്റ് സെഷൻ ആയതുകൊണ്ട് താൻ തിരികെ വന്നിരിക്കുന്നു എന്നാണ് മഹേഷ്കുമതള്ളി പറഞ്ഞത്.

ബിജെപി തങ്ങളുടെ പാളയത്തിൽനിന്നു തങ്ങളുടെ എംഎൽഎമാരെ തട്ടിയെടുക്കാൻ ശ്രമിച്ചു. പക്ഷെ തങ്ങളുടെ എംഎൽഎമാർക്ക് അവർ തെരഞ്ഞെടുത്ത വഴി തെറ്റായ വഴിയാണെന്ന് തിരിച്ചറിവുണ്ടായി. അവർ ഇതാ ഇപ്പോൾ തിരികെ എത്തിയിരിക്കുന്നു. ഇനി പാർട്ടി നേതൃത്വം തീരുമാനിക്കും ഇവരെ അയോഗ്യരാക്കണോ വേണ്ടയോ എന്ന്. ഇത് സംബന്ധിച്ച കത്ത് ഗവർണർക്ക് കൈമാറിയെന്നും കർണാടക ക്യാബിനറ്റ് മന്ത്രി സമീർ അഹ്‌മദ്‌ ഖാൻ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close