SportsTrending

ചാമ്പ്യൻസ്‌ ലീഗ്‌: ടോട്ടനം ഡോർട്ട‌്മുണ്ടിനോട‌്, റയൽ ആംസ‌്റ്റർഡാമിലേക്ക‌്

കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ ചാമ്പ്യൻമാർ ഇന്നിറങ്ങും. ചാമ്പ്യൻസ‌് ലീഗ‌് നോക്കൗട്ട‌് ആദ്യപാദ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ‌് നെതർലൻഡ‌്സ‌് ടീമായ അയാക‌്സിനെ നേരിടും. മറ്റൊരു കളിയിൽ ടോട്ടനം ബൊറൂസിയ ഡോർട്ട‌്മുണ്ടിനെയും നേരിടും. രണ്ട‌ു മത്സരങ്ങളും രാത്രി 1.30നാണ‌്. തുടർച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടാണ‌് റയലിന്റെ വരവ‌്. സിനെദിൻ സിദാനും ക്രിസ‌്റ്റ്യാനോ റൊണാൾഡോയും ഇല്ലാത്ത ടീം സാന്റിയാഗോ സോളാരിക്ക‌ു കീഴിൽ ഉയിർത്തേഴുന്നേൽക്കാനുള്ള ശ്രമത്തിലാണ‌്.

ഗ്രൂപ്പ‌് റൗണ്ടിൽ സിഎസ‌്കെഎ മോസ‌്കോയോട‌് തോറ്റെങ്കിലും ഒന്നാമതായാണ‌് റയൽ നോക്കൗട്ടിലെത്തിയത‌്. കഴിഞ്ഞ ഏഴ‌ു കളികളിലും തോൽക്കാതെയാണ‌് ടീം വരുന്നത‌്.

കിങ‌്സ‌് കപ്പിൽ ബാഴ‌്സലോണയുമായുള്ള സെമിഫൈനൽ ആദ്യപാദത്തിൽ സമനില പിടിച്ചതും ടീമിന‌് ആത്മവിശ്വാസം നൽകുന്നതാണ‌്. അത‌്‌ലറ്റികോ മാഡ്രിഡിനെ 3–‐1ന‌് തോൽപ്പിച്ചു. പരിക്കേറ്റ ഇസ‌്കോ കളിക്കില്ല. ഗാരത‌് ബെയ‌്‌ലിനു പകരം വിനീഷ്യസ‌് ജൂനിയർ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും.

2005–‐06 സീസണിനു ശേഷം ആദ്യമായി നോക്കൗട്ടിൽ എത്തിയ അയാക‌്സ‌് ഡച്ച‌് ലീഗിൽ തോൽവികളിൽ വലയുകയാണ‌്. അവസാന മൂന്ന‌ു കളികളിൽ രണ്ടിലും തോറ്റു. റയലിനെതിരെ അവസാനമായി കളിച്ച ആറ‌ു കളികളിലും തോറ്റു. 1995നുശേഷം സ്വന്തം മൈതാനത്ത‌് റയലിനെ തോൽപ്പിക്കാനും ഡച്ചുകാർക്കായിട്ടില്ല. മുന്നേറ്റനിരയാണ‌് ടീമിന്റെ കരുത്ത‌്. പ്രതിരോധം ദൗർബല്യവും. ഡുസൻ ടാഡിച്ച‌്, കാസ‌്പർ ഡോൾബർഗ‌്, ക്ലാസ‌ൻ  ഹുണ്ട‌്‌ലർ എന്നീ മുന്നേറ്റക്കാരിലാണ‌് അയാക‌്സിന്റെ പ്രതീക്ഷ.  വെബ്ലിയിൽ നടക്കുന്ന ടോട്ടനം –- ബൊറൂസിയ പോരാട്ടം കനക്കും. ജർമൻ ലീഗിൽ ഒന്നാമതാണ‌് ബൊറൂസിയ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close