Cover StoryFrom the EditorNationalNews

അവരെന്തു വേണമെങ്കിലും ചെയ്യട്ടെ, ഞാൻ എന്റെ ജോലി ചെയ്യും, പ്രിയങ്ക ഉറച്ചു തന്നെ

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായ റോബർട്ട് വാദ്രയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം ഇങ്ങനെയാണ്. ഇത്തരം സംഭവങ്ങൾ ഇനി അങ്ങോട്ടും ആവർത്തിച്ചുകൊണ്ടേയിരിക്കും. എന്നാൽ അതുകൊണ്ടൊന്നും തന്നെ തളർത്താൻ ആകില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. തന്നെ ഏൽപ്പിച്ച ജോലി താൻ ഭംഗിയായി നിർവഹിക്കുമെന്നും അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രിയങ്കഗാന്ധി കൂട്ടിച്ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ റോബർട്ട് വദ്രയെ കേന്ദ്രം വേട്ടയാടുമെന്നും, ചോദ്യംചെയ്യലിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് എന്നതരത്തിലുള്ള സൂചനകളാണ് പ്രിയങ്ക ഗാന്ധിയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

തുടക്കം മുതൽ തന്നെ ഭർത്താവ് റോബർട്ട് വദ്രയെ പ്രിയങ്ക പിന്തുണച്ചിരുന്നു. ഭർത്താവിനൊപ്പം തന്നെ ഏതു പ്രതിസന്ധി ഘട്ടത്തിലും താൻ നിൽക്കും എന്നായിരുന്നു പ്രിയങ്കഗാന്ധി തുറന്ന് പ്രഖ്യാപിച്ചിരുന്നത്. ചോദ്യംചെയ്യലിൽ റോബർട്ട് വദ്ര ഇ ഡി ഓഫീസിൽ എത്തിയപ്പോൾ പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. വദ്രയെ ഇ ഡി ഓഫീസിൽ വിട്ടതിനു ശേഷമാണ് പ്രിയങ്ക ജനറൽസെക്രട്ടറിയായി ചുമതലയേൽക്കാൻ പോയത്. തുടർന്നുള്ള ദിവസങ്ങളിലും ചോദ്യംചെയ്യലിന് റോബർട്ട് വദ്ര എത്തിയപ്പോൾ കൂടെ പ്രിയങ്ക ഗാന്ധിയും ഉണ്ടായിരുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close