Cover StoryFrom the EditorNationalNews

ബിജെപിക്ക് കോൺഗ്രസിന്റെ ഹഗ് ഡെ സന്ദേശം, ഉദ്ധരിച്ചത് മഹാത്മജിയെ

വാലൻഡൈൻസ് ഡേയ്ക്ക് തൊട്ടുമുൻപ് ബിജെപിക്ക് കോൺഗ്രസിന്റെ സന്ദേശം. പാപിയെ സ്നേഹിക്കു, പാപത്തെ അല്ല എന്ന മഹാത്മാഗാന്ധിയുടെ വാചകത്തോടൊപ്പം വെറുക്കേണ്ടതില്ല കെട്ടിപ്പിടിക്കൂ എന്നു കൂട്ടിച്ചേർത്താണ് കോൺഗ്രസിന്റെ ട്വീറ്റ്.
വേൾഡ്ഹഗ് ഡേയിലാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരുപാട് സന്ദേശങ്ങളും സന്ദർഭങ്ങളും കൂട്ടിയിണക്കി തയ്യാറാക്കിയ വീഡിയോ ആണ് കോൺഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം പാർലമെൻറിൽ അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെ രാഹുൽഗാന്ധി നടത്തിയ പ്രസംഗത്തിലെ വീഡിയോയും കോൺഗ്രസ് പങ്കുവെച്ചിട്ടുണ്ട്. കോൺഗ്രസ് ഒഫീഷ്യൽ പേജിലാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രസംഗത്തിനുശേഷം രാഹുൽ മോദിയെ കെട്ടിപ്പിടിക്കുന്ന വീഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്.

മോദിയും ബിജെപിയും എത്രതവണ വിമർശിച്ചാലും തനിക്കും തന്റെ പാർട്ടിക്കാർക്കും ഒട്ടും വെറുപ്പ് തോന്നില്ല എന്നതാണ് കോൺഗ്രസിന്റെ പാരമ്പര്യമെന്നും രാഹുൽ പ്രസംഗത്തിൽ പറഞ്ഞിരുന്നു.എല്ലാ വിമർശനങ്ങളെയും എതിർ സ്വരങ്ങളെയും സ്നേഹത്തോടെയാണ് സ്വീകരിക്കുന്നതെന്നും രാഹുൽ പറഞ്ഞിരുന്നു. ഇതെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഹുൽ മറ്റൊരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത വീഡിയോയും ട്വീറ്റിൽ ഉണ്ട്. രാഷ്ട്രീയമായ എതിർപ്പുകൾക്കിടയിലും മോദിയോട് ഒട്ടും എതിർപ്പില്ലെന്ന് രാഹുൽ ഈ പ്രസംഗത്തിലും പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close