Cover StoryFrom the EditorNationalNews

റാഫേൽ കരാറിൽ കേന്ദ്രത്തെ വെട്ടിലാക്കി വീണ്ടും വെളിപ്പെടുത്തൽ, പുതിയ വ്യവസ്ഥകൾ മുമ്പുണ്ടായിരുന്നതിനേക്കാൾ മോശം

റാഫേൽ കരാറിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി നിരവധി വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. പുതിയ വ്യവസ്ഥകൾ മുൻ കരാറിനേക്കാൾ മോശമെന്ന് കാണിച്ച് ഇന്ത്യൻ ചർച്ചാ സംഘത്തിലെ മൂന്ന് അംഗങ്ങൾ രേഖാമൂലം അറിയിച്ചത് സംബന്ധിച്ച തെളിവുകൾ ഒരു ദേശീയ മാധ്യമം പുറത്തുവിട്ടു. ഏഴംഗ ഇന്ത്യൻ സംഘത്തിലെ മൂന്ന് പേരാണ് തങ്ങളുടെ അതൃപ്തി വ്യക്തമാക്കിയത്.

കരാർ ഒപ്പിടുന്നതിന് മൂന്നുമാസം മുൻപ് എഴുതിയ 8 പേജുള്ള കുറുപ്പിൻറെ വിശദാംശങ്ങളാണ് ദേശീയ മാധ്യമ പുറത്തുവിട്ടത്. യുപിഎ സർക്കാർ കാലത്തേക്കാൾ കരാർ ലാഭകരമെന്നും വിമാനങ്ങൾ വേഗത്തിൽ ലഭിക്കുമെന്നുള്ള മോദി സർക്കാരിന് വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ രേഖകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close