LifeSpecial

മമ്മൂട്ടിയുടെ ‘യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ് ആമസോണിന്; സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്

മുംബൈ: മെഗാസ്റ്റാര്‍ മമ്മൂട്ടി വൈ.എസ്.രാജശേഖര റെഡ്ഡിയായി അഭിനയിച്ച ‘യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ് റെക്കോര്‍ഡ് തുകയ്ക്ക് ആമസോണ്‍ പ്രൈം സ്വന്തമാക്കി. ഏട്ടു കോടി രൂപയ്ക്കാണ് റൈറ്റ് സ്വന്തമാക്കിയതെന്നാണ് വിവരം.

സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സും മികച്ച തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

നേരത്തെ ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് 6116 ഡോളര്‍ (4.4 ലക്ഷം രൂപയോളം) ആണ് വിറ്റ് പോയത്. വൈ.എസ്.ആറിന്റെ ആരാധകരില്‍ ഒരാളായ മുനീശ്വര്‍ റെഡ്ഡിയാണ് ഈ തുകയ്ക്ക് ടിക്കറ്റ് സ്വന്തമാക്കിയത്.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥയാണ് ‘യാത്ര’ എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close