Cover StoryFrom the EditorTechnologyTrending

ട്വിറ്ററിൽ അത്ഭുതം സൃഷ്ടിച്ച് പ്രിയങ്കഗാന്ധി, അക്കൗണ്ട് ഓപ്പൺ ചെയ്തു മിനുട്ടുകൾക്കകം ആയിരക്കണക്കിന് ഫോളോവേഴ്സ്

സോഷ്യൽ മീഡിയയിൽ നിന്ന് അകന്നു കഴിഞ്ഞ പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി ട്വിറ്ററിൽ സജീവമാകുന്നു. ട്വിറ്ററിൽ അക്കൗണ്ട് ഓപ്പൺ ചെയ്ത ആദ്യ മിനുട്ടുകളിൽ തന്നെ ആയിരക്കണക്കിന് ഫോളോവേഴ്സാണ് പ്രിയങ്കക്ക് ഉണ്ടായത്.

തിങ്കളാഴ്ച രാവിലെ 11ന് 49 നാണ് പ്രിയങ്ക ട്വിറ്റർ അക്കൗണ്ട് തുറന്നത്. അക്കൗണ്ട് തുറന്ന് ആദ്യ 15 മിനിറ്റിനുള്ളിൽ തന്നെ 5000 പേരാണ് ഫോളോവേഴ്സ് ആയത്. ഒരുമണിക്കൂറിൽ ഇത് 25000 പിന്നിട്ടു. പ്രിയങ്ക ആദ്യ പോസ്റ്റിടും മുമ്പാണ് ഇതൊക്കെ സംഭവിച്ചത്. ഏഴു അക്കൗണ്ടുകൾ ആണ് പ്രിയങ്ക ആദ്യം ഫോളോ ചെയ്തത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പാർട്ടി നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, അശോക് ഗെഹ്‌ലോട്ട്, രൺദീപ് സുർജേവാല, സച്ചിൻ പൈലറ്റ്, അഹമ്മദ് പട്ടേൽ, കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് എന്നിവയാണ് പ്രിയങ്ക ആദ്യമായി ഫോളോ ചെയ്തത്.

ബിജെപി ഏകപക്ഷീയമായി വിഹരിച്ചിരുന്ന സോഷ്യൽ മീഡിയയിലേക്ക് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ കൂട്ടമായി കടന്നു വരുകയാണ്. രാഹുൽഗാന്ധി ട്വിറ്ററിൽ ഉണ്ടാക്കിയ നേട്ടങ്ങൾ രാഷ്ട്രീയനിരീക്ഷകർ വളരെ പ്രാധാന്യം ഉള്ളത് എന്ന് വിലയിരുത്തിയിരുന്നു. ബജറ്റ് ദിനത്തിൽ മറുപടി ട്വീറ്റുകളുടെ എണ്ണത്തിൽ രാഹുൽഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മറികടന്നത് വലിയ വാർത്തയായിരുന്നു. 2014ലെ ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിൻറെ പ്രധാനകാരണങ്ങളിലൊന്ന് സോഷ്യൽ മീഡിയയിലെ ഇടപെടലായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close