Cover StoryFrom the EditorNationalNews

പ്രിയങ്ക ഗാന്ധിക്കെതിരെ ലൈംഗികചുവയുള്ള അധിക്ഷേപ പരാമർശവുമായി ബിജെപി എംപി

പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപിയിൽനിന്ന് അധിക്ഷേപങ്ങൾ തുടരുകയാണ്.നേരത്തെ പ്രിയങ്കാ ഗാന്ധിക്ക് മാനസികവിഭ്രാന്തി ആണെന്നും അവർ മറ്റുള്ളവരെ ഉപദ്രവിക്കുമെന്നും ബിജെപിയുടെ മറ്റൊരു എംപി സുബ്രമണ്യൻ സ്വാമി പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രിയങ്ക ഗാന്ധിക്കെതിരെ ലൈംഗികച്ചുവയുള്ള അധിക്ഷേപ പരാമർശമായി മറ്റൊരു ബിജെപി എംപി കൂടി രംഗത്തെത്തിയിരിക്കുകയാണ്.

“രാഹുൽ പരാജയപ്പെട്ടു, പ്രിയങ്കയും അതുപോലെ പരാജയപ്പെടും. ഡൽഹിയിൽ ജീൻസും ടീഷർട്ടും ധരിക്കുന്ന പ്രിയങ്ക മണ്ഡലത്തിൽ എത്തുമ്പോൾ സിന്ധൂരമണിയും, സാരിയും ധരിക്കും. ” ഇതായിരുന്നു ബിജെപി എംപിയുടെ പരാമർശം.

അതേസമയം കോൺഗ്രസിൽനിന്ന് പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.മഹിളാകോൺഗ്രസ് സൈബർക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് വാർത്ത വന്നപ്പോൾ മുതൽ തന്നെ പ്രിയങ്കയെ ബിജെപി നേതാക്കൾ കടന്നാക്രമിച്ചിരുന്നു. പ്രിയങ്ക സുന്ദരിയാണെങ്കിലും രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ കഴിയില്ലെന്ന് ബിഹാർ മന്ത്രി വിനോദ് നാരായൺ ജാ പറഞ്ഞിരുന്നു.മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടുള്ള പ്രിയങ്കയുടെ സാദൃശ്യമാണ് ബിഹാർ മുഖ്യമന്ത്രി സുശീൽകുമാർ മോഡിയെ അലട്ടുന്നത്. ശക്തരായ നേതാക്കൾ ഇല്ലാത്തതിനാൽ കോൺഗ്രസ് ചോക്ലേറ്റ് നേതാക്കളെയാണ് ആശ്രയിക്കുന്നതെന്നായിരുന്നു ബിജെപി നേതാവ് കൈലാസ് വിജയ് വർഗിയ പരാമർശിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close