Cover StoryFrom the EditorNationalNews

റാഫേൽ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോർട്ട്‌ തയ്യാർ, ഉള്ളടക്കം ഉറ്റു നോക്കി രാഷ്ട്രീയ പാർട്ടികൾ

റഫേൽ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോർട്ട് പൂർത്തിയായതായി റിപ്പോർട്ട്. റിപ്പോർട്ട് തിങ്കളാഴ്ച രാഷ്ട്രപതിക്ക് സമർപ്പിക്കുമെന്നും ബുധനാഴ്ച ഈ റിപ്പോർട്ട് പാർലമെൻറിൽ വയ്ക്കുമെന്നും സൂചനയുണ്ട്.

സിഎജി ഈ റിപ്പോർട്ട് കേന്ദ്ര സർക്കാരിനാണ് കൈമാറുക. അതിനുശേഷം പാർലമെന്റിന്റെ ഇരുസഭകളിലും റിപ്പോർട്ട് വയ്ക്കും. ഇതിനായി രാഷ്ട്രപതിഭവൻ റിപ്പോർട്ട് ലോക്സഭാ സ്പീക്കർക്കും രാജ്യസഭാധ്യക്ഷനും കൈമാറും. ഇതാണ് ചട്ടം.

റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയും സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന സാഹചര്യത്തിൽ സിഎജി റിപ്പോർട്ടിനു വലിയ പ്രാധാന്യമാണ് കൽപിക്കപ്പെടുന്നത്.ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് കമ്പനിയുമായി സമാന്തര ചർച്ച നടത്തിയതിന് തെളിവ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

പ്രധാനമന്ത്രി ഓഫീസിൻറെ നടപടിക്കെതിരെ പ്രതിരോധമന്ത്രാലയം സെക്രട്ടറി പ്രതിരോധ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. പ്രതിരോധമന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ചർച്ച നടത്തിയത് രാജ്യതാല്പര്യങ്ങൾക്ക് വിരുദ്ധമാകുമെന്ന് ഈ കത്തിൽ വകുപ്പ് സെക്രട്ടറി വ്യക്തമാക്കിയതായും വാർത്തകളുണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close