KeralaNewsUncategorized

തൃണമൂല്‍ എം.എല്‍.എ യുടെ കൊലപാതകം; മൂന്നുപേരെ കസ്റ്റഡിയിലെടുത്തു

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത്ത് ബിശ്വാസ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ജയ്പാല്‍ ഭുല്‍ബാരിയിലെ സരസ്വതി പൂജയില്‍ പങ്കെടുക്കുന്നതിനിടെ ഇന്നലെയാണ് സത്യജിത്ത് വെടിയേറ്റ് മരിച്ചത്. കസേരയില്‍ ഇരിക്കുകയായിരുന്ന സത്യജിത്തിനെ പിന്നില്‍ നിന്നും ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് സംഭവത്തിലെ ദൃക്സാക്ഷി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

സത്യജിത്തിനെ കൊല്ലാന്‍ ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നില്‍ നിന്നാണ് സത്യജിത്തിന് വെടിയേറ്റത് എന്ന് പ്രാഥമിക അന്വേഷണത്തിലും വ്യക്തമാണ്. കൊലപാതകം ആസൂത്രിതമാണ് എന്നും പൊലീസ് സൂപ്രണ്ട് രൂപേഷ് കുമാര്‍ പറഞ്ഞു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ബിശ്വാസ് കൊല്ലപ്പെട്ടത്.

വെടിവെച്ചത് ബി.ജെപി.യാണെന്നാണ് തൃണമൂലിന്റെ ആരോപണം. ”ബിശ്വാസിനെ വധിക്കാന്‍ ബി.ജെ.പി പദ്ധതിയിട്ടിരുന്നു. ഇതോടെ അവര്‍ക്കുണ്ടായ ശക്തനായ എതിരാളിയെ ഇല്ലാതാക്കലായിരുന്നു ഉദ്ദേശം. അതിപ്പോള്‍ നടപ്പിലായി”-തൃണമൂല് സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close