Cover StoryFrom the EditorTechnologyTrending

ബഡ്ജറ്റ് ദിനത്തിലെ രാഹുലിന്റെ ട്വീറ്റ് മോഡിയേക്കാൾ കാതങ്ങളോളം മുന്നിൽ, സോഷ്യൽ മീഡിയയിൽ കാറ്റ് മാറി വീശുമ്പോൾ

കേന്ദ്ര ബഡ്ജറ്റ് ദിനത്തിൽ ട്വിറ്ററിലെ കണക്കുകൾ പുറത്തു വന്നു. കണക്ക് പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോഡിയെക്കാൾ മുമ്പൻ കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ്.

ബഡ്ജറ്റ് ദിനത്തിൽ രാഹുലിന്റെ ട്വീറ്റിന് 13000ത്തോളം മറുപടി ട്വീറ്റ് ആണ് കിട്ടിയത്. എന്നാൽ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ചെയ്ത രണ്ട് ട്വീറ്റിൽ ഒന്ന് നാലാം സ്ഥാനത്തും ഒന്ന് അഞ്ചാം സ്ഥാനത്തും ആണ്.

കർഷകർക്ക് പ്രതിവർഷം 6000 രൂപ പദ്ധതിയെ വിമർശിച്ച് രാഹുൽ ഗാന്ധി ചെയ്ത ട്വീറ്റിനാണ് കൂടുതൽ പ്രതികരണം. രാഹുൽ ഗാന്ധിയുടെ ഈ ട്വീറ്റിനു മറുപടിയായി ബിജെപി ഇട്ട ട്വീറ്റ് ആണ് രണ്ടാം സ്ഥാനത്ത്. ഈ ട്വീറ്റിനു 9000മറുപടി ട്വീറ്റ് ലഭിച്ചു.

രാഹുലിനെയും മോഡിയെയും താരതമ്യം ചെയ്ത് മുൻ മാധ്യമ പ്രവർത്തകൻ രാഹുൽ റോഷൻ ഇട്ട ട്വീറ്റ് ആണ് മൂന്നാം സ്ഥാനത്ത്. പ്രിയങ്കയെയും പിയുഷ് ഗോയലിനെയും രാഹുൽ റോഷൻ ട്വീറ്റിൽ പരാമർശിച്ചിരുന്നു. ഏതാണ്ട് 7500 മറുപടി ട്വീറ്റുകൾ ആണ് ഈ ട്വീറ്റിന് ലഭിച്ചിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളെ ആശയ പ്രചാരണത്തിന് വേണ്ടി ധാരാളമായി ഉപയോഗിക്കുന്ന ആളാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി. എന്നാൽ ബഡ്ജറ്റ് ദിനത്തിലെ അദ്ദേഹത്തിന്റെ ട്വീറ്റ് നാലാം സ്ഥാനത്താണ്. 7400 മറുപടി ട്വീറ്റ് ആണ് അദ്ദേഹത്തിന് ലഭിച്ചത്. അഞ്ചാം സ്ഥാനത്ത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ട്വീറ്റ് ആണ്. 4700 മറുപടി ട്വീറ്റാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ട്വീറ്റിന് ലഭിച്ചത്. പ്രധാനമന്ത്രിയുടെ രണ്ട് ട്വീറ്റുകളുടെ മറുപടി ട്വീറ്റ് കൂട്ടിയാലും ഒന്നാം സ്ഥാനത്തുള്ള രാഹുലിനെ മറികടക്കാൻ ആവില്ല എന്നതാണ് പ്രത്യേകത.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close