Cover StoryFrom the EditorNationalNews

മോഡി പ്രഭാവം മങ്ങി,ബിജെപിക്ക് അധികാരം ലഭിക്കില്ലെന്ന് സർവെ,കേരളത്തിൽ എൽഡിഎഫിന് നാല് സീറ്റ് മാത്രം

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സർവേ.തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സർവെ പറയുന്നത്.

ലേകസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റമുന്നണിയാകുക എൻഡിഎ ആണ്.237 സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിക്കുക.2014നേക്കാൾ 86 സീറ്റിന്‍റെ കുറവാണിത്.യുപിഎ 160 സീറ്റുകൾ നേടുമെന്നും സർവെ വ്യക്തമാക്കുന്നു.2014നേക്കാൾ 106 സീറ്റിന്‍റെ വർധനയാണ് യുപിഎയ്ക്ക് ഉണ്ടാകുക.അതേസമയം എൻഡിഎയ്ക്ക് എബിപി ന്യൂസ്-സീ വോട്ടർ സർവെ പ്രവചിക്കുന്നത് 233 സീറ്റുകളാണ്.

യുപിഎയ്ക്ക് 167 സീറ്റുകളും മറ്റുളളവർ 143 സീറ്റുകളും നേടുമെന്നാണ് പ്രവചനം.യുപിയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് പ്രവചനം.80 സീറ്റുകളിൽ എസ്പി-ബിഎസ്പി സഖ്യം 51 സീറ്റുകളിൽ വിജയിക്കും.ബിജെപിക്കും സഖ്യകക്ഷികൾക്കും കൂടി ലഭിക്കുക 25 സീറ്റുകൾ മാത്രം.

കേരളത്തിൽ യുഡിഎഫ് മിന്നും പ്രകടനം കാ‍ഴ്ചവെക്കുമെന്നാണ് പ്രവചനം.യുഡിഎഫ് 16ഉം എൽഡിഎഫ് നാലും സീറ്റ് നേടും.ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനാവില്ല എന്നാണ് വിലയിരുത്തൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close