Cover StoryFrom the EditorNationalNews

പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്, പ്രിയങ്കയെ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയാക്കി

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രീയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേയ്ക്ക്. പ്രിയങ്കയെ എഐസിസി ജനറല്‍ സെക്രട്ടറി ആക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു. ഉത്തര്‍പ്രദേശിലെ കിഴക്ക് മേഖലയുടെ ചുമതലയായിരിക്കും പ്രീയങ്ക ഗാന്ധി വഹിക്കുക. പ്രിയങ്ക ഗാന്ധിക്കൊപ്പം കെ സി വേണുഗോപാലിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും ജനറല്‍ സെക്രട്ടറിമാരായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നിയമിച്ചു. കെ സി വേണുഗോപാലിന് കര്‍ണാടകയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പത്രകുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ലോകസഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ മത്സരിച്ചേക്കുമെന്നും സൂചനകളുണ്ട.

എഐസിസി ജനറല്‍ സെക്രട്ടറി ആക്കിയതോടെ പ്രിയങ്കക്ക് കോണ്‍ഗ്രസിന്റെ നയരൂപീകരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താനാകും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുലിനൊപ്പം തന്നെ പ്രീയങ്കയും ഇനി ഉണ്ടാകും. 2014ല്‍ നരേന്ദ്രമോഡി നടത്തിയതിനു സമാനമായ പ്രചാരണമാണ് കോണ്‍ഗ്രസ് പദ്ധതിയിട്ടിരിക്കുന്നത്. രാഹുലും പ്രിയങ്കയും രണ്ടറ്റത്ത് നിന്നാകും പ്രചാരണം നയിക്കുക. ഉത്തര്‍പ്രദേശില്‍ പ്രചാരണം നയിക്കുക പ്രിയങ്ക ഗാന്ധിയാകും. കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള പ്രിയങ്ക പാര്‍ട്ടിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്നാണ് വിവരം. അനാരോഗ്യം ആണ് കാരണം. ഈ സ്പേസിലേക്കാണ് പ്രിയങ്ക കടന്നു വരുന്നത്. ഇന്ദിര ഗാന്ധിയുമായി രൂപ സാദൃശ്യം മാത്രമല്ല ധിഷണയും പ്രിയങ്കക്കുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close