Uncategorized

ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 33% സ്ത്രീസംവരണം,തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിച്ച് കോൺഗ്രസ്

പാർലമെന്‍റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33% സംവരണം വേണമെന്ന ആശയം തങ്ങൾക്ക് അധികാരമുളള സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു.രാജസ്ഥാനിലാണ് ഇതിന്‍റെ പ്രാഥമിക നടപടികൾ ആരംഭിച്ചിരിക്കുന്നത്.

വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്തിക്കൊണ്ടുളള പ്രമേയം നിയമസഭയിൽ പാസാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.കോൺഗ്രസ് ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചതായി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും വ്യക്തമാക്കി.

പാർലമെന്‍റിലും നിയമസഭയിലും സ്ത്രീകൾക്ക് 33% സംവരണം എന്നത് കോൺഗ്രസിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.അതുകൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും ഇത് നടപ്പാക്കുകയാണ് ലക്ഷ്യം.സ്ത്രീ സംവരണ വിഷയത്തിൽ കേന്ദ്രസർക്കാർ അലംഭാവം കാണിക്കുകയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close