Uncategorized

പാടത്ത് കീടനാശിനി തളി തൊഴിലാളികള്‍ മരിച്ച സംഭവം; മരണകാരണം കീടനാശിനിയുടെ അമിത ഉപയോഗം

തിരുവല്ല: പാടത്ത് കീടനാശിനി തളിയ്ക്കുന്നതിനിടെ അസ്വസ്തത അനുഭവപ്പെട്ട രണ്ട് തൊഴിലാളികള്‍ മരിച്ച സംഭവം കീടനാശിനിയുടെ അമിത ഉപയോഗം കാരണമെന്ന് വിദഗ്ധര്‍.

അനുവദിനീയമായ അളവിലും കൂടുതല്‍ കീടനാശിനി ഉപയോഗിച്ചതാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് വേങ്ങലിലെ കര്‍ഷകത്തൊഴിലാളികളായ കഴുപ്പില്‍ കോളനിയിലെ സനില്‍ കുമാര്‍, ജോണി എന്നിവര്‍ കീടനാശിനി മൂലം മരണമടഞ്ഞത്.

കഴിഞ്ഞ വെള്ളിഴായ്ചയാണ് പാടത്ത് കീടനാശിനി അടിക്കുന്നതിനിടെ അഞ്ച് തൊഴിലാളികളെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതില്‍ രണ്ടുപേരാണ് ഇന്ന് മരിച്ചത്. മറ്റ് മൂന്നുപേര്‍ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ ഗുരുതരാവസ്ഥയിലാണ്.മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close