Cover StoryFrom the EditorNationalNews

കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ താ‍ഴെ വീ‍ഴ്ത്തുക ബിജെപിക്ക് അത്ര എളുപ്പമാവില്ല,എന്ത് കൊണ്ട്?

കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ നിലവിൽ വന്നതു മുതൽ ബിജെപി അവകാശപ്പെടുന്നതാണ് സർക്കാരിനെ തങ്ങൾ താ‍ഴെ വീ‍ഴ്ത്തുമെന്ന്.എന്നാൽ എല്ലാ തവണയും ബിജെപി പരാജയപ്പെട്ടു.പുതുതായി ബിജെപി നിശ്ചയിച്ചിരിക്കുന്ന സമയപരിധി ജനുവരി 17 ആണ്.മകരസംക്രാന്തിക്ക് ശേഷം സർക്കാരിനെ താ‍‍ഴെ വീ‍ഴ്ത്തുമെന്നാണ് അവകാശവാദം.എന്നാൽ അതത്ര എളുപ്പമാണോ?

ബിജെപിക്കതിനു ക‍ഴിയുമോ?ഉയരുന്ന ചോദ്യമിതാണ്.ഭരണ സഖ്യത്തിൽ നിന്ന് ഒറ്റയടിക്ക് ഇത്രയും പേരെ അടർത്തിയെടുക്കാൻ ബിജെപിക്കാവുമോയെന്നതു തന്നെയാണ് പ്രശ്നം.

ബിജെപിക്ക് അധികാരം ലഭിക്കണമെങ്കിൽ 224 അംഗ നിയമസഭയുടെ ശക്തി 207 ആയി ചുരുങ്ങണം.അതായത് ഭരണ സഖ്യത്തിൽ നിന്ന് 17 എംഎൽഎമാർ രാജിവെയ്ക്കണം.നിലവിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 119 അംഗങ്ങളും ബിജെപിക്ക് 104 അംഗങ്ങളുമാണുളളത്.സർക്കാരിനെ പിന്തുണക്കുന്ന 119 പേരിൽ 2 സ്വതന്ത്രരും ഒരു ബിഎസ്പി എംഎൽയുമുണ്ട്.സ്പീക്കർ വേറെയുമുണ്ട്.

2 സ്വതന്ത്രരും ഒരു ബിഎസ്പി എംഎൽഎയും ബിജെപി പക്ഷം ചേരുകയാണെങ്കിൽ തന്നെ ബിജെപിയുടെ ശക്തി 107 ആവുകയേ ഉളളൂ.അങ്ങിനെയാണെങ്കിൽ ഭൂരിപക്ഷത്തിന് അംഗങ്ങളുടെ എണ്ണം 213ലേക്ക് കൊണ്ടു വരണം.അപ്പോ‍ഴും 10 സഖ്യകക്ഷി എംഎൽഎമാർ രാജിവയ്ക്കണം.20 എംഎൽഎമാരെ ഒറ്റയടിക്ക് രാജിവയ്പ്പിക്കാൻ ബിജെപിക്ക് ക‍ഴിയുകയാണെങ്കിൽ സഭയുടെ അംഗബലം 203 ലേക്ക് ചുരുങ്ങും.അങ്ങിനെയെങ്കിൽ ബിജെപിക്ക് സഭയിൽ ഭൂരിപക്ഷം ലഭിക്കും.ഇനി നേരെ തിരിച്ച് കോൺഗ്രസ് മൂന്നോ നാലോ എംഎൽഎമാരെ പിടിക്കുയാണെങ്കിൽ ബിജെപിക്ക് പിന്നെ ഭരണം സ്വപ്നം കാണാൻ പോലുമാകില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close