Cover StoryFrom the EditorNationalNews

ഞങ്ങളെ നശിപ്പിക്കാൻ ബിജെപി ഒന്നുകൂടി ജനിക്കണം, മുന്നറിയിപ്പുമായി ശിവസേന

ബി ജെ പിക്ക് മുന്നറിയിപ്പ് നല്‍കി ശിവസേന രംഗത്ത്. ബിജെപി തങ്ങളെ തകര്‍ക്കുമെന്നൊക്കെ പറയുന്നുണ്ട്. പക്ഷേ അമിത് ഷാ ഒന്നോര്‍ക്കണം. ശിവസേനയെ തകര്‍ക്കാന്‍ ശേഷിയുള്ള പാര്‍ട്ടി ഇനിയും ജനിച്ചട്ടില്ല ഉദ്ധവ് താക്കറെ പറഞ്ഞു. കഴിഞ്ഞ ദിവസം ശിവസേനയ്ക്ക് അമിത് ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുമായി ചേര്‍ന്ന് മത്സരിച്ചാല്‍ ശിവസേനയ്ക്ക് നേട്ടമുണ്ടാകുമെന്നും, ഇല്ലെങ്കില്‍ ബിജെപി സേനയെ തകര്‍ത്തെറിയുമെന്നുമായിരുന്നു ഭീഷണി. ബിജെപി ഇത്തരം വീരവാദങ്ങളൊക്കെ പറയുമ്പോഴും ശിവസേനയെ വീഴ്ത്താന്‍ അവര്‍ക്ക് സാധിക്കില്ലെന്ന് ഓര്‍മിക്കണമെന്നും ഉദ്ധവ് പറഞ്ഞു.

2014ല്‍ രാജ്യത്ത് മോദി തരംഗം ഉണ്ടായിട്ടുണ്ടാവും. പക്ഷേ ശിവസേന ഒരുപാട് തരംഗങ്ങള്‍ നേരത്തെ കണ്ടിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണം തിരഞ്ഞെടുപ്പിന് മുമ്പേ ഉന്നയിച്ചത് ശിവസേനയാണ്. എന്നാല്‍ ഇതേ വിഷയം മുമ്പ് ഉന്നയിച്ചവര്‍ ഇന്നത് തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുകയാണ്. അത്തരക്കാരെ തുറന്ന് കാണിക്കാനാണ് തന്റെ ശ്രമമെന്നും ഉദ്ധവ് വ്യക്തമാക്കി. കോണ്‍ഗ്രസ് ഇത്തരം ശ്രമങ്ങളെ നേരത്തെ തന്നെ എതിര്‍ത്തിരുന്നു. 2014ല്‍ ഇതിനുള്ള ഫലം അവര്‍ക്ക് ലഭിച്ചു. ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് പോലും അവര്‍ക്കില്ല. നിതീഷ് കുമാറിന്റെ ജെഡിയു രാംവിലാസ് പാസ്വാന്റെ എല്‍ജെപി എന്നിവര്‍ ബിജെപിക്കൊപ്പമുണ്ടാകുമ്പോള്‍ അവരെങ്ങനെയാണ് രാമക്ഷേത്രം നിര്‍മിക്കുക. ഇതിലൊന്നും നിലപാട് വ്യക്തമാക്കാന്‍ ബിജെപിക്ക് സാധിച്ചില്ലെന്നും ഉദ്ധവ് ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close