Cover StoryFrom the EditorNationalNews

സുരേഷ് ഗോപി മത്സരിച്ചേക്കും,മോഹൻലാലിനെ രാജ്യസഭാംഗമാക്കാനും ആലോചന,ബിജെപി ഒരുങ്ങുന്നു

പ്രധാനമന്ത്രി നരേന്ദ്രമോഡി ചൊവ്വാ‍ഴ്ച കേരളത്തിലെത്തുന്നതോടെ ലോകസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാന ബിജെപി ഔദ്യോഗികമായി തയ്യാറെടുക്കും.ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ബിജെപിയും സംഘപരിവാർ സംഘടനകളും നടത്തിയ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാവും ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുക.

നടൻ മോഹൻലാലിനെ ലോകസഭാ സ്ഥാനാർത്ഥിയാക്കാൻ ബിജെപിക്ക് താത്പര്യം ഉണ്ട്.എന്നാൽ മോഹ‍ൻലാൽ അതിന് തയ്യാറല്ല.അങ്ങിനെയെങ്കിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യസഭാംഗമാക്കണമെന്നാണ് ആവശ്യം.

നടൻ സുരേഷ് ഗോപി,മുൻ ഡിജിപി സെൻകുമാർ എന്നിവർ ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കും.പിഎസ് ശ്രീധരൻ പിളള,സുരേഷ് ഗോപി,കെ സുരേന്ദ്രൻ തുടങ്ങിവരുടെ പേരുകളാണ് തിരുവനന്തപുരം മണ്ഡലത്തെ മുൻനിർത്തി ഉയരുന്നത്.ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെളളാപ്പളളിയും തെക്കൻ മണ്ഡലങ്ങ‍ളിൽ ഒന്നിൽ മത്സരിച്ചേക്കും.

തിരുവനന്തപുരം,പത്തനംതിട്ട മണ്ഡലങ്ങളിൽ വിജയസാധ്യത ഉണ്ടെന്നാണ് പാർട്ടി കണക്കുകൂട്ടൽ.ഈ മണ്ഡലങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close