Cover StoryFrom the EditorNationalNews

പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുലിനെ പിന്തുണച്ച് മറ്റൊരു പ്രതിപക്ഷ കക്ഷി കൂടി രംഗത്ത്

പ്രധാനമന്ത്രി പദത്തിലെത്താൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സർവഥാ യോഗ്യനെന്ന് ജെഡിഎസ് മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ.”രാഹുൽ ഗാന്ധി ക‍ഴിവുളള യുവ നേതാവാണ്.ഒരു വർഷം മുമ്പാണ് അദ്ദേഹം കോൺഗ്രസ് അധ്യക്ഷനായത്.അതിനുളളിൽ തന്നെ അദ്ദേഹം ക‍ഴിവ് തെളിയിച്ചു ക‍ഴിഞ്ഞു.ഒരു സഖ്യ കക്ഷിയെന്ന നിലയിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി കാണാൻ ജെഡിഎസിന് ആഗ്രഹമുണ്ട്.”ദേവഗൗഡ നയം വ്യക്തമാക്കി.

മുന്നാക്കക്കാരിൽ പിന്നാക്കക്കാർക്ക് 10% സാമ്പത്തിക സംവരണം ഉറപ്പാക്കുന്ന ബിൽ ബിജെപിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.മറ്റൊന്നും ചെയ്യാൻ പറ്റാത്തതിൽ ബിജെപിക്കു‍ളള നിരാശയാണ് ഇത് കാണിക്കുന്നത്.ആരാണ് ഇതിനെ ഭയക്കുന്നതെന്നും ദേവഗൗഡ ചോദിച്ചു.

റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പാർലമെന്‍റിൽ സംസാരിക്കാത്തതിനെ ദേവഗൗഡ വിമർശിച്ചു.282 സീറ്റുമായി ഭൂരിപക്ഷമുളള മുന്നണിയുടെ പ്രധാനമന്ത്രി എന്തിനാണ് ഒളിച്ചോടുന്നത്?പാർലമെന്‍റിൽ സംസാരിക്കുന്നതിന് പകരം അദ്ദേഹം പുറത്താണ് സംസാരിക്കുന്നത്-ദേവഗൗഡ ചൂണ്ടിക്കാട്ടി.

പബ്ലിസിറ്റിക്ക് ഇത്രപണം ചെലവ‍ഴിച്ച പ്രധാനമന്ത്രി നമ്മുക്കില്ലെന്ന് അദ്ദേഹം ഓർമ്മിച്ചു.ഇതൊന്നും അദ്ദേഹത്തിന്‍റെ പണമല്ല.കോർപ്പറേറ്റുകളോ താത്പര്യമുളള വ്യക്തികളോ ആണ് പണം മുടക്കുന്നത്.അ‍ഴിമതി വിരുദ്ധ ഇന്ത്യയെന്ന മോഡിയുടെ മുദ്രാവാക്യത്തിന്‍റെ സ്ഥിതി എന്തായെന്നും ദേവഗൗഡ ചോദിച്ചു.

നരേന്ദ്രമോഡി നിരവധി പദ്ധതികൾ കൊണ്ടു വന്നെങ്കിലും ഒന്നും ലക്ഷ്യസ്ഥാനത്ത് എത്തിച്ചില്ലെന്നും ദേവഗൗഡ പറഞ്ഞു.മേക്ക് ഇൻ ഇന്ത്യ,ഡിജിറ്റൽ ഇന്ത്യ,സ്കിൽ ഇന്ത്യ ഈ പദ്ധതികള‍ുടെയൊക്കെ നിലവിലെ അവസ്ഥ എന്തായെന്ന് ദേവഗൗഡ ചോദിച്ചു.സാധാരണക്കാരന് പ്രയോജനം കിട്ടിയതായി അറിവില്ലെന്നും ദേവഗൗഡ ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close