BusinessCover StoryFrom the EditorNews

തെരഞ്ഞെടുപ്പ് വർഷത്തിൽ ബിജെപിക്ക് വെല്ലുവിളിയായി രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി,കടം കുതിക്കുന്നു

ഇന്ത്യയുടെ കട ബാധ്യത കുതിച്ചു കയറുമെന്ന് വിലയിരുത്തൽ.നിക്ഷേപത്തിനുളള ഗ്രേഡിംഗിലടക്കം പ്രതികൂലമായി ബാധിക്കും വിധമാണ് ധനകമ്മിയുടെ ഉയർച്ച.മൊത്തം സമ്പദ് വ്യവസ്ഥയുടെ 3.3% ആയി ധന കമ്മി ചുരുക്കുകയായിരുന്നു ബജറ്റിൽ സർക്കാരിന്‍റെ ലക്ഷ്യം.എന്നാൽ ഇത് 3.5% ആയി തുടരുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

ഈ സാമ്പത്തിക വർഷം പ്രതീക്ഷിച്ചിരുന്ന മൊത്തം കമ്മി 6.24 ലക്ഷം കോടി രൂപയായിരുന്നു.പക്ഷെ അർധ വാർഷിക കണക്കിൽ ഇത് 114.8% വർധിച്ച് 7.16 ലക്ഷം കോടിയായി.ക‍ഴിഞ്ഞ രണ്ട് വർഷവും ധനക്കമ്മി പ്രതീക്ഷിച്ച പോലെ ചുരുക്കാൻ സർക്കാരിന് ക‍ഴിയാത്തതിനാൽ തെരഞ്ഞെടുപ്പ് വർഷത്തെ ജനപ്രിയ പ്രഖ്യാപനങ്ങൾ കൂടിയാവുമ്പോൾ സാമ്പത്തിക സ്ഥിതി കൂടുതൽ മോശമാവും.

സർക്കാർ പ്രതീക്ഷിച്ച മേഖലകളിൽ നിന്നൊന്നും വരുമാനം എത്തുന്നില്ല.ധനമന്ത്രി അരുൺ ജെയ്റ്റ്ലി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ജിഎസ്ടി വരുമാനത്തിലെ കുറവ്,ഇന്ധന വിലയിലെ എക്സൈസ് തീരുവയിൽ വരുത്തിയ കുറവ് തുടങ്ങിയവ സർക്കാരിനെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്.പൊതുമേഖലയുടെ ഓഹരിവിൽപനയിലൂടെ സർക്കാർ ലക്ഷ്യമിട്ടത് 80,000 കോടിയായിരുന്നു.എന്നാൽ ഇതിൽ 15.000 കോടി മാത്രമേ ലഭ്യമാകൂ എന്നാണ് വിവരം.വ്യവസായ മേഖലയിലും കാര്യമായ വളർച്ച ഇല്ലെന്നാണ് വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close