Cover StoryFrom the EditorNationalNews

കർണാടകയിൽ വീണ്ടും അട്ടിമറി നീക്കം,മൂന്ന് കോൺഗ്രസ് എംഎൽമാർ ബിജെപി നേതാക്കൾക്കൊപ്പം മുംബൈയിലെന്ന് ഡികെ

കർണാടകയിൽ ബിജെപി അട്ടിമറി ശ്രമം തുടരുന്നുവെന്ന വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ്  നേതാവും പ്രശ്ന പരിഹാരകനും മന്ത്രിയുമായ ഡികെ ശിവകുമാർ.”കർണാടകയിൽ കുതിരക്കച്ചവടം പൊടിപൊടിക്കുകയാണ്.ഞങ്ങളുടെ മൂന്ന് എംഎൽഎമാർ ബിജെപി നേതാക്കൾക്കൊപ്പം മുംബൈയിലെ ഒരു ഹോട്ടലിൽ തങ്ങിയതിന്‍റെ കൃത്യമായ വിവരം ഉണ്ട്.എന്താണ് അവർ ആശയ വിനിമയം നടത്തിയത് എന്നതിനെ കുറിച്ചും കൃത്യമായ വിവരങ്ങൾ ഉണ്ട്.”ഡികെ ശിവകുമാർ വ്യക്തമാക്കി.

മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ബിജെപിയോട് മൃദു സമീപനം കാണിക്കുന്നുവെന്നും ഡികെ വ്യക്തമാക്കി.”നമ്മുടെ മുഖ്യമന്ത്രി ബിജെപിയോട് മൃദു സമീപനം കാണിക്കുകയാണ്.അദ്ദേഹത്തിന് എല്ലാ വിവരങ്ങളും അറിയാം.എന്നാൽ ഒന്നും പുറത്തുവിടുന്നില്ല.ഗൂഢാലോചനയെ കുറിച്ച് സിദ്ധരാമയ്യക്കും അറിയാം.”ഡികെ ചൂണ്ടിക്കാട്ടി.

“കാത്തിരുന്നു കാണാം എന്ന നയമാണ് മുഖ്യമന്ത്രിക്ക് .ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ 24 മണിക്കൂറിനുളളിൽ എല്ലാം വെളിച്ചത്തു വന്നേനെ”ഡികെ കൂട്ടിച്ചേർത്തു.

എന്നാൽ ബിജെപി പദ്ധതികൾ വിജയിക്കില്ലെന്ന ആത്മവിശ്വാസവും ഡികെ പ്രകടിപ്പിച്ചു.”മകര സംക്രാന്തിക്ക് ശേഷം വിപ്ലവം ഉണ്ടാകുമെന്നാണ് നിങ്ങൾ പറയുന്നത്.എന്നാൽ അത് അത്ര എളുപ്പമല്ല.കൂറുമാറ്റ നിരോധന നിയമമടക്കം നിങ്ങൾക്ക് തടസമാണ്.എന്താണ് നിങ്ങളുടെ പദ്ധതിയെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം.”ഡികെ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close