Cover StoryFrom the EditorNationalNews

ഉത്തർപ്രദേശിൽ പ്രചാരണം മുന്നിൽ നിന്ന് നയിക്കുക രാഹുലിനൊപ്പം പ്രിയങ്കയും,വരുൺ ഗാന്ധി കോൺഗ്രസിലെത്തുമെന്നും സൂചന

എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ ഭാഗമല്ലാതെ ഉത്തർപ്രദേശിൽ ഒറ്റയ്ക്ക് മത്സരിക്കാനിറങ്ങുന്ന കോൺഗ്രസ് സർവ ശക്തിയുമെടുത്ത് പോരാടാൻ തീരുമാനിച്ചു.കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോടൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും ഉത്തർപ്രദേശിൽ കേന്ദ്രീകരിക്കുമെന്നാണ് വിവരം.പ്രിയങ്ക അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ മത്സരിച്ചേക്കും.

2009ൽ ജയിച്ച 21 മണ്ഡലങ്ങളിലും 2014ൽ രണ്ടാം സ്ഥാനത്തെത്തിയ 6 മണ്ഡലങ്ങളിലും വിജയ സാധ്യത ഉണ്ടെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.എസ്പി-ബിഎസ്പി സഖ്യത്തോട് ഇടഞ്ഞു നിൽക്കുന്ന ആർഎൽഡിയെയും അഖിലേഷ് യാദവിന്‍റെ അമ്മാവൻ ശിവപാൽ യാദവിന്‍റെ പാർട്ടിയേയും കോൺഗ്രസ് കൂടെക്കൂട്ടിയേക്കുമെന്നാണ് വിവരം.അലഹബാദിൽ നാളെ മുതൽ മാർച്ച് വരെ നടക്കുന്ന കുംഭമേളയിൽ രാഹുലിന്‍റെ സാന്നിദ്ധ്യം ഉറപ്പാക്കി ഹിന്ദു വോട്ടുകളുടെ സമഹരണവും പാർട്ടി ലക്ഷ്യമിടുന്നു.

രാജീവ് ഗാന്ധിയുടെ സഹോദരൻ സഞ്ജയ് ഗാന്ധിയുടെ പുത്രൻ വരുൺ ഗാന്ധി ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് കൂട് മാറിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്.കോൺഗ്രസ് ദേശീയ നേതൃത്വം ഇതിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്.എന്നാൽ അമ്മ മനേക ഗാന്ധി കേന്ദ്രമന്ത്രിയായിരിക്കെ വരുൺ കോൺഗ്രസിലേക്ക് വരുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close