Cover StoryFrom the EditorNationalNews

മോഡിക്ക് പ്രതിപക്ഷത്തിന്‍റെ ചെക്ക്,വാരാണസിയിലെ മോഡിയുടെ എതിരാളിയെ കണ്ട് ഞെട്ടി ബിജെപി

2014ൽ അരവിന്ദ് കെജ്രിവാളായിരുന്നു വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ എതിരാളി.അത് മോഡി പ്രഭാവത്തിന്‍റെ കാലമായിരുന്നു.ബിജെപിയെ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലെത്തിക്കാൻ ആ കാറ്റിന് ക‍ഴിഞ്ഞു.പക്ഷെ ഇന്നതല്ല സ്ഥിതി.മോഡി പ്രഭാവം ഏതാണ്ടില്ലാതായിക്ക‍ഴിഞ്ഞു.ഉത്തർപ്രദേശിലാകട്ടെ എസ്പി-ബിഎസ്പി സഖ്യം നിലവിൽ വരികയും ചെയ്തു.ഈ സാഹചര്യത്തിൽ ഒത്തുപിടിച്ചാൽ സാക്ഷാൽ മോഡിയെ തന്നെ പ്രതിപക്ഷത്തിന് വീ‍ഴ്ത്താം.ആരാണ് വാരാണസിയിൽ മോഡിയെ എതിരിടുന്നത് എന്ന സൂചന ലഭിച്ചപ്പോൾ തന്നെ ഞെട്ടിയിരിക്കുകയാണ് ബിജെപി നേതൃത്വം.

വാരാണസിയിൽ മോഡിയെ എതിരിടുക പട്ടേൽ പ്രക്ഷോഭത്തിലൂടെ ഗുജറാത്തിൽ ബിജെപിയെ ഞെട്ടിച്ച ഹാർദിക് പട്ടേലാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.സ്വതന്ത്ര സ്ഥാനാർത്ഥിയായാവും മത്സരം.ക‍ഴിഞ്ഞ ജൂലൈയിൽ 25 വയസ് പൂർത്തിയായ ഹാർദിക് പട്ടേലിന് മത്സരിക്കാൻ വേറെ തടസങ്ങൾ ഇല്ല.

മത്സരവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികൾ ഹാർദിക് പട്ടേലുമായി ചർച്ച നടത്തിയെന്നാണ് വിവരം.ബിജെപി വിരുദ്ധ പാർട്ടികളുടെ പൊതു സ്ഥാനാർത്ഥിയായി ഹാർദിക് പട്ടേൽ മത്സരിക്കാനും സാധ്യതയുണ്ട്.

ഹാർദിക് പട്ടേൽ വാരാണസിയിൽ മത്സരിക്കുകയാണെങ്കിൽ എസ്പി-ബിഎസ്പി സഖ്യവും കോൺഗ്രസും ആം ആദ്മിപാർട്ടിയും ഇവിടെ സ്ഥാനാർത്ഥിയെ നിർത്തില്ല.2014ൽ മോഡി കെജ്രിവാളിനെ തോത്പിച്ചത് 3.71 ലക്ഷം വോട്ടുകൾക്കാണ്.ഇത് മറി കടക്കുക എന്ന ദുഷ്കരമായ ദൗത്യമാണ് മത്സരിക്കുകയാണെങ്കിൽ ഹാർദിക് പട്ടേലിന് മുന്നിലുളളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close