Cover StoryFrom the EditorNationalNews

കോൺഗ്രസ് ഉറച്ചു തന്നെ,ഉത്തർപ്രദേശിൽ 80 സീറ്റിലും മത്സരിക്കുമെന്ന് ഗുലാം നബി ആസാദ്

ഉത്തർപ്രദേശിൽ എല്ലാ സീറ്റിലും മത്സരിക്കാൻ കോൺഗ്രസ് തീരുമാനം.എസ്പി-ബിഎസ്പി സഖ്യത്തിൽ കോൺഗ്രസ് ഇല്ല എന്ന പ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസമാണ് ഉത്തർപ്രദേശിൽ തൃകോണ മത്സരത്തിന് അരങ്ങൊരുക്കി കോൺഗ്രസ് 80 സീറ്റിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.

കോൺഗ്രസ് ജനറൽ സെക്രട്ടറി ഗുലാം നബി ആസാദും ഉത്തർപ്രദേശ് അധ്യക്ഷൻ രാജ് ബബ്ബാറും തമ്മിലുളള ചർച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം.ബിജെപിയെ എതിരിടാൻ മനസുളള ഏത് മതേതര പാർട്ടിയുമായും കൈകോർക്കാൻ കോൺഗ്രസ് തയ്യാറാണെന്ന് ഗുലാംനബി ആസാദ് വ്യക്തമാക്കി.

“ബിജെപിയെ തോത്പിക്കാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും മതേതര പാർട്ടി കോൺഗ്രസുമായി സഖ്യം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ തയ്യാറാണ്.”ആസാദ് പറഞ്ഞു.

2009ൽ ലഭിച്ചതിനേക്കാൾ ഇരട്ടി സീറ്റ് കോൺഗ്രസിന് ലഭിക്കുമെന്ന് ആസാദ് അവകാശപ്പെട്ടു.2009ൽ കോൺഗ്രസ് 21 സീറ്റാണ് നേടിയത്.

കോൺഗ്രസ് ഇതര മഹസഖ്യത്തെ കുറിച്ചും ആസാദ് പ്രതfകരിച്ചു.”പ്രതിപക്ഷ മഹാസഖ്യത്തിന്‍റെ ഭാഗമാകാൻ കോൺഗ്രസ് ആഗ്രഹിച്ചിരുന്നു.എന്നാൽ ഞങ്ങ‍ളോടൊപ്പം നടക്കാൻ ചിലർക്ക് താത്പര്യം ഇല്ലെങ്കിൽ എന്ത് ചെയ്യാനാവും?”ആസാദ് കൂട്ടിച്ചേർത്തു.

പാർട്ടി പ്രവർത്തകർ ആവേശത്തിലാണെന്നും ആസാദ് ചൂണ്ടിക്കാട്ടി.”സഖ്യത്തിലാണെങ്കിൽ 25 സീറ്റിലെങ്കിലും മത്സരിക്കണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നത്.ഇപ്പോളവർക്ക് മു‍ഴുവൻ സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കാം.”ആസാദ് വ്യക്തമാക്കി.

ദേശീയതലത്തിൽ എസ്പിയുമായും ബിഎസ്പിയുമായും തെരഞ്ഞെടുപ്പിന് ശേഷമുളള സഖ്യസാധ്യത ആസാദ് തളളിക്കളഞ്ഞില്ല.സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലും രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിലും സ്ഥാനാർത്ഥികളെ നിർത്തില്ലെന്ന പ്രഖ്യാപനത്തോടെ എസ്പിയും ബിഎസ്പിയും കോൺഗ്രസുമായി തെരഞ്ഞെടുപ്പിന് ശേഷമുളള സഖ്യ സാധ്യത തുറന്നിട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close