Cover StoryFrom the EditorNationalNews

തനിക്ക് മാത്രം വിജയം കൊണ്ടു വരാനാവില്ല, പ്രവർത്തകരോട് മോഡി

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംഘടനാസംവിധാനം ശക്തിപ്പെടുത്താൻ ബിജെപി പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്രമോഡി.നരേന്ദ്രമോഡി എന്ന വ്യക്തിക്ക് മാത്രം വിജയം കൊണ്ടു വരാനാവില്ലെന്നും താ‍ഴെത്തട്ടിൽ മികച്ച പ്രവർത്തനം ഉണ്ടായാലേ വിജയം ഉണ്ടാകൂവെന്നും മോഡി വ്യക്തമാക്കി.

“മോഡി വരും എല്ലാം ശരിയാവും,വിജയം സുനിശ്ചിതം എന്നൊക്കെ കേൾക്കാൻ സുഖമുണ്ട്.പക്ഷെ ഒരു കാര്യം ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.മോഡി എന്ന വ്യക്തി ഈ പ്രസ്ഥാനത്തിന്‍റെ സന്തതിയാണ്.”മോഡി പറഞ്ഞു.

“മ‍ഴ വിത്തിന് നല്ലതാണ്.പക്ഷെ കർഷകൻ തക്കസമയത്ത് നിലം ഉ‍ഴുതില്ലെങ്കിൽ മ‍ഴയും വിത്തും കൊണ്ട് എന്ത് കാര്യം.അതുപോലെ തെരഞ്ഞെടുപ്പ് രംഗവും ഉ‍ഴുതു മറിക്കേണ്ടതുണ്ട്.എന്‍റെ ബൂത്താണ് ശക്തമായ ബുത്ത് എന്ന് ഓരോ പ്രവർത്തകനും പറയാനാകാണം.”80 മിനുട്ട് നീണ്ട പ്രസംഗത്തിൽ മോഡി വ്യക്തമാക്കി.

പ്രതിപക്ഷ ഐക്യത്തെ കോൺഗ്രസിന് കീ‍ഴടങ്ങലെന്നാണ് മോഡി വിശേഷിപ്പിച്ചത്.”ആ പാർട്ടികൾ കോൺഗ്രസിന് കീ‍ഴടങ്ങി”മോഡി പറഞ്ഞു.”രാഷ്ട്രീയത്തിൽ പ്രത്യയശാസ്ത്രവും പദ്ധതിയും വേണം.എന്നാൽ ഇവിടെ എല്ലാവരും ഒരു വ്യക്തിക്കെതിരെ അണിനിരക്കുകയാണ്.ഇത് നമ്മൾ മനസിലാക്കണം.എല്ലാ വീടുകളിലും പോയി ഇക്കാര്യം പറയണം.”മോഡി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close