Cover StoryLifeSpecial

കോൺഗ്രസിനിത് പുതുചരിത്രം,ആദ്യ ട്രാൻസ്‌ജെൻഡർ ഭാരവാഹി

കോൺഗ്രസിന് ആദ്യ ട്രാൻജെന്‍റർ ഭാരവാഹി.ട്രാൻസ്ജെന്‍റർ ആക്ടിവിസ്റ്റ് അപ്സര റെഡ്ഡിയെ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു.രാഹുൽ ഗാന്ധിയോടൊത്ത് അപ്സര നിൽക്കുന്ന ഫോട്ടോ കോൺഗ്രസ് ട്വീറ്റ് ചെയ്തു.

“ആദ്യ ട്രാൻസ്ജെന്‍റർ ദേശീയ സെക്രട്ടറിയായി അപ്സര റെഡ്ഡിയെ നിയമിച്ചു.”കോൺഗ്രസ് ട്വീറ്റ് ചെയ്തു.”അപ്സര റെഡ്ഡിയെ മഹിളാ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നു.”മഹിളാ കോൺഗ്രസ് ട്വീറ്റ് ചെയ്തു.

ഒരു മുൻ മാധ്യമപ്രവർത്തക കൂടിയാണ് അപ്സര റെഡ്ഡി.2016ലാണ് അപ്സര സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.എഐഎഡിഎംകെയിലായിരുന്നു അപ്സര ആദ്യം പ്രവർത്തിച്ചിരുന്നത്.എഐഎഡിഎംകെ സ്ഥാപകയും തമി‍ഴ്നാട് മുൻമുഖ്യമന്ത്രിയുമായ ഡോ.ജെ.ജയലളിത മരിച്ചപ്പോൾ അപ്സര ശശികല വിഭാഗത്തോടൊപ്പമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close