SportsTrending

എഫ്.എ കപ്പില്‍ ചെല്‍സിക്ക് ജയം,ഇരട്ട ഗോളോടെ മൊറാട്ട

മൊറാട്ടയുടെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തില്‍ എഫ്.എ.കപ്പില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ചെല്‍സിക്ക് ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ടു ഗോളുകള്‍ വീണത്.

ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ചെല്‍സി സൃഷ്ടിച്ചെങ്കിലും മികച്ച പ്രതിരോധം സൃഷ്ട്ടിച്ച നോട്ടിങ്ഹാം ഫോറസ്ററ് ചെല്‍സി ആക്രമണങ്ങളുടെ മുനയൊടിക്കുകയായിരുന്നു. നോട്ടിങ്ഹാം ഗോള്‍ പോസ്റ്റില്‍ ഗോള്‍ കീപ്പര്‍ ലൂക്ക് സ്റ്റീലിന്റെ മികച്ച പ്രകടനമാണ് പലപ്പോഴും അവരുടെ രക്ഷക്കെത്തിയത്. ആദ്യ പകുതിയില്‍ ലോഫ്റ്റസ് ചീകിനെ പെനാല്‍റ്റി ബോക്സില്‍ ഫൗള്‍ ചെയ്തതിന് ചെല്‍സിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും പെനാല്‍റ്റി എടുത്ത ഫാബ്രിഗാസിന്റെ ശ്രമം നോട്ടിങ്ഹാം ഫോറസ്ററ് ഗോള്‍ കീപ്പര്‍ ലൂക്ക് സ്റ്റീല്‍ രക്ഷപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് രണ്ടാം പകുതിയിലാണ് മൊറാട്ടയിലൂടെ ചെല്‍സി ഗോളടി തുടങ്ങിയത്. വലതു ഭാഗത്ത് നിന്ന് ചെല്‍സി യുവതാരം ഹഡ്സണ്‍ ഹോഡോയ് നല്‍കിയ ക്രോസ്സ് ഗോളാക്കിയാണ് മൊറാട്ട ചെല്‍സിക്ക് ലീഡ് നേടിക്കൊടുത്തത്. അധികം വൈകാതെ തന്നെ മൊറാട്ട വീണ്ടും നോട്ടിങ്ഹാം ഫോറസ്ററ് ഗോള്‍ വല കുലുക്കി. ഇത്തവണയും ഹഡ്സണ്‍ ഹോഡോയ് നല്‍കിയ ക്രോസ്സിനു തലവെച്ചാണ് മൊറാട്ട ഗോള്‍ നേടിയത്. ചെല്‍സി ജേഴ്സിയില്‍ ഫാബ്രിഗാസിന്റെ അവസാന മത്സരം കൂടിയായിരുന്നു ഇത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close