Cover StoryFrom the EditorNationalNews

മൻമോഹൻ സിംഗ് “ആക്സിഡന്‍റൽ പ്രൈം മിനിസ്റ്റർ” അല്ല,വിജയം വരിച്ച “പ്രൈം മിനിസ്റ്റർ”,മോഡിയെ ട്രോളി ശിവസേന

വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക –
https://youtu.be/l7M4SXW1KF0

മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ ജീവചരിത്രമെന്ന പേരിൽ പുറത്തിറങ്ങിയ വിവാദ ചിത്രം ആക്സിഡന്‍റെൽ പ്രൈം മിനിസ്റ്റർ എന്ന ചിത്രത്തെ വിമർശിച്ചും മൻമോഹൻ സിംഗിനെ പിന്തുണച്ചും ശിവസേന രംഗത്തെത്തി.പ്രധാനമന്ത്രി എന്ന നിലയിൽ മൻമോഹൻ സിംഗ് വിജയമായിരുന്നുവെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.അദ്ദേഹം ആക്സിഡന്‍റെൽ പ്രൈം മിനിസ്റ്റർ അല്ലെന്നും ശിവസേന എംപി വ്യക്തമാക്കി.

“പത്ത് വർഷം ഇന്ത്യ ഭരിക്കുകയും ജനങ്ങൾ സ്നേഹിക്കുകയും ചെയ്യുന്ന ഒരാൾ എങ്ങിനെ ആക്സിഡന്‍റെൽ പ്രൈം മിനിസ്റ്റർ ആവും?”സഞ്ജയ് നിരുപം ചോദിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെയുളള ശിവസേനയുടെ ട്രോൾ ആയും സഞ്ജയ് നിരുപത്തിന്‍റെ പ്രസ്താവന വിലയിരുത്തപ്പെടുന്നു.നേരത്തെ രാഹുൽ ഗാന്ധിയെ പിന്തുണച്ചും ശിവസേന രംഗത്തുവന്നിരുന്നു.രാഹുൽ ഗാന്ധി പറയുന്നത് ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്നായിരുന്നു ആ പരാമർശം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close