KeralaNews

ഇടുക്കി ആയുര്‍വേദ കോളേജ്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സ്ഥലം സന്ദര്‍ശിച്ചു

 

തിരുവനന്തപുരം: ഇടുക്കി ഉടുമ്പന്‍ചോലയില്‍ പുതുതായി ആരംഭിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ കോളേജിന്റേയും ആശുപത്രിയുടേയും സ്ഥലം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും സ്ഥലം എം.എല്‍.എ.യും വൈദ്യുതി വകുപ്പ് മന്ത്രിയുമായ എം.എം. മണിയും സന്ദര്‍ശിച്ചു. സംസ്ഥാനത്ത് തിരുവനന്തപുരം, തൃപ്പുണ്ണിത്തുറ, കണ്ണൂര്‍ എന്നീ 3 സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളാണ് നിലവിലുള്ളത്. നാലാമത്തെ സര്‍ക്കാര്‍ മേഖലയിലുള്ള ആയുര്‍വേദ കോളേജാണ് ഇടുക്കി നെടുങ്കണ്ടത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

ഈ കോളേജിന് വേണ്ടി ഈ വര്‍ഷത്തെ ബജറ്റില്‍ 1 കോടിരൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഇതിന് വേണ്ടിയുള്ള ഏജന്‍സിയെ കണ്ടെത്തി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി കോളേജ് ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. കോളേജിനോടനുബന്ധിച്ച് സ്ഥാപിക്കുന്ന കൊളീജിയേറ്റ് ആശുപത്രിയില്‍ എല്ലാ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ക്കുള്ള സൗകര്യം ഉണ്ടാക്കും. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കോളേജും ആശുപത്രിയുമാണ് ഇവിടെ ആരംഭിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ജോയിസ് ജോര്‍ജ് എം.പി., ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. സി. ഉഷാകുമാരി, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവര്‍ മന്ത്രിമാരോടൊപ്പമുണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close