MoviesTrending

സണ്ണിവെയ്ൻ തമിഴിൽ അരങ്ങേറുന്നു. നായകനായല്ല സഖാവ് ബാലൻ എന്ന മലയാളി കഥാപാത്രമായി

 

സണ്ണിവെയ്ൻ തമിഴിൽ അരങ്ങേറുന്നു. നായകനായല്ല സഖാവ് ബാലൻ എന്ന മലയാളി കഥാപാത്രമായി. യുവതാരം ജീവ നായകനാകുന്ന ജിപ്സി എന്ന ചിത്രമാണ് സണ്ണിയുടെ തെന്നിന്ത്യൻ പ്രവേശനത്തിന് വഴിയൊരുക്കിയത്. ദേശീയപുരസ്കാര ജേതാവായ രാജു മുരുകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചെറുതെങ്കിലും ശക്തമായ കഥാപാത്രമാണ് സണ്ണിവെയ്നുള്ളതെന്നാണ് റിപ്പോർട്ട്. സണ്ണി വെയ്ന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ട് ഇറങ്ങിയ തമിഴ് പോസ്റ്റർ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ശക്തനായ യുവനേതാവായാണ് താരം എത്തുന്നത്.

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ രാജു മുരുകൻ ഒരുക്കിയ കുക്കു, ജോക്കർ എന്നീ രണ്ടു ചിത്രങ്ങളും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ജോക്കർ നേടി. ജിപ്സി എന്ന പേരിൽ രാജു മുരുകൻ എഴുതിയ കഥ ആനന്ദവികടൻ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.
യാത്രയും പ്രണയവും പ്രമേയമാകുന്ന സിനിമയായിരിക്കും ജിപ്സി. സഞ്ചാരിയായ സംഗീതജ‌്ഞനെയാണ് ജീവ സിനിമയിൽ അവതരിപ്പിക്കുന്നത്.

ഓരോ നാട്ടിലേയും രാഷ്ട്രീയം മനസിലാക്കാൻ വേണ്ടിയുള്ള യുവാവിന്റെ യാത്രകളും പ്രണയവുമാണ് സിനിമയുടെ പ്രമേയം. നടാഷ സിങ് ആണ് നായിക. സംഗീതം സന്തോഷ് നാരായണൻ. സംഗീതത്തിന‌് വളരെയേറെ പ്രധാന്യമുള്ള ചിത്രത്തിൽ ബ്രിട്ടീഷ് തമിഴ് ഗായിക സുശീല രാമൻ അഭിനയിക്കുന്നുണ്ട്. സംവിധായകൻ ലാൽജോസും സിനിമയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമ ഈ മാസം റിലീസ് ചെയ്യും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close