Cover StoryNationalNews

വിജയ് മല്ല്യ ഇനി പിടികിട്ടാപുള്ളി; സര്‍ക്കാറിന് സ്വത്തുവകകള്‍ കണ്ടുകെട്ടാം

മുംബൈ: 9000 കോടിരൂപയുടെ വായ്പ തിരിച്ചടക്കാതെ നാടുവിട്ട വിജയ് മല്ല്യയെ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പിടികിട്ടാപുള്ളിയായ് പ്രഖ്യാപിച്ചു. എന്‍ഫോഴ്സ്മെന്റിന്റെയും സി.ബി.ഐയുടെയും അപേക്ഷപ്രകാരമാണ് നടപടി.മുംബൈയിലെ പ്രത്യേക കോടതിയുടെതാണ് നടപടി. ഇതോടെ സര്‍ക്കാരിന് മല്ല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാം.

മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞമാസം ഉത്തരവിട്ടിരുന്നു. സാമ്പത്തിക തട്ടിപ്പ്, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ മല്ല്യ ചെയ്തതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയായിരുന്നു കോടതി നടപടി.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം രാജ്യത്ത് നിന്ന് ഓടിപോയവരെ പിടികൂടുന്നതിനുള്ള പുതിയ നിയമത്തിന് കഴിഞ്ഞവര്‍ഷം രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. കുറ്റകൃത്യം നടത്തിയശേഷം മുങ്ങി നടക്കുന്ന സാമ്പത്തിക കുറ്റവാളികളെ പിടികൂടുക എന്നതായിരുന്നു ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

നഷ്ടത്തിലായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടിയെന്നു പറഞ്ഞാണ് വിവിധ ബാങ്കുകളില്‍ നിന്ന് മല്ല്യ വായ്പകളെടുത്തത്. പലിശയടക്കം 9000 കോടി രൂപ 17 ബാങ്കുകള്‍ക്കായി നല്‍കാനുള്ളപ്പോഴാണ് മല്ല്യ നാടുവിട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close