Cover StoryFrom the EditorNationalNews

വീണ്ടും പാർലമെന്‍റിൽ രാഹുൽ ഗാന്ധി കണ്ണിറുക്കി,ബിജെപിക്ക് ദേഷ്യം

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://youtu.be/vi3ktt2xWWY

ലോകസഭയിൽ വീണ്ടും കണ്ണിറുക്കിക്കാണിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.റാഫേൽ ചർച്ചക്കിടെയാണ് രാഹുൽ ഗാന്ധി വീണ്ടും കണ്ണിറുക്കിക്കാണിച്ചത്.നേരത്തെ ലോകസഭയിൽപ്രധാനമന്ത്രി നരേന്ദ്രമോഡിയെ ആശ്ലേഷിച്ച ശേഷം രാഹുൽ ഗാന്ധി കണ്ണിറുക്കിയത് മാധ്യമശ്രദ്ധ നേടിയിരുന്നു.

ബിജെപിക്കിത് കടുത്ത രോഷമാണ് ഉണ്ടാക്കിയത്.റാഫേൽ പോലെ കോൺഗ്രസ് ആവശ്യപ്പെട്ട പ്രകാരം നടക്കുന്ന ചർച്ചയിൽ രാഹുൽ ഗാന്ധി കണ്ണിറുക്കിയത് ശരിയായില്ലെന്നാണ് ബിജെപിയുടെ പ്രതികരണം.എന്തായാലും കണ്ണിറുക്കിക്കൊണ്ടുളള രാഹുലിന്‍റെ പരിഹാസം സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതേസമയം ബിജെപി വിമർശനങ്ങളോടുളള രാഹുലിന്‍റെ പ്രതികരണം വന്നിട്ടില്ല.ഈ അടുത്ത കാലത്തായ രാഷ്ട്രീയത്തിൽ രാഹുൽ നന്നായി നർമ്മം ഉപയോഗിക്കുന്നുണ്ട്.റാഫേൽ ചർച്ചയിൽ അനിൽ അംബാനിയുടെ പേര് പറഞ്ഞത് സ്പീക്കർ തടഞ്ഞപ്പോൾ എന്നാൽ മിസ്റ്റർ എ എ എന്ന് വിളിക്കുന്നതിൽ തെറ്റുണ്ടോയെന്ന് രാഹുൽ ചോദിച്ചത് പാർലമെന്‍റിൽ ചിരി പടർത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close