Cover StoryFrom the EditorNationalNews

രാജസ്ഥാനിൽ കോൺഗ്രസിൽ ശുദ്ധികലശം,തെരഞ്ഞെടുപ്പിൽ പാര വെച്ച നേതാക്കൾക്ക് പണിയാവും

രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ച നേതാക്കളുടെ പട്ടിക കോൺഗ്രസ് തയ്യാറാക്കുന്നു.”പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചവരുടെ പട്ടിക തയ്യാറാക്കുന്നുണ്ട്.തെരഞ്ഞെടുപ്പിൽ ജയിച്ച ചില സ്ഥാനാർത്ഥികൾ ചിലരെ കുറിച്ച് പരാതി പറഞ്ഞിട്ടുണ്ട്.പാർട്ടി ഓരോ പരാതിയും പരിശോധിക്കും.ശരിയാണെന്ന് കണ്ടാൽ നടപടിയെടുക്കും.”രാജസ്ഥാൻ കോൺഗ്രസ് പ്രസിഡണ്ട് സച്ചിൻ പൈലറ്റ് പറഞ്ഞു.

വിഭാഗീയ പ്രവർത്തനം ഹൈക്കമാണ്ടിനെ അറിയിച്ചിട്ടുണ്ടെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി.200 അംഗ നിയമസഭയിൽ 99 സീറ്റാണ് കോൺഗ്രസ് നേടിയത്.ബിജെപിയാകട്ടെ 73 സീറ്റും.രാഷ്ട്രീയ ലോകദൾ സ്ഥാനാർത്ഥിയുടെ പിന്തുണയോടെയാണ് കോൺഗ്രസ് രാജസ്ഥാൻ ഭരിക്കുന്നത്.6 സീറ്റുളള ബിഎസ്പിയും സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്.വിഭാഗീയ പ്രവർത്തനങ്ങൾ കോൺഗ്രസിന് 10 മുതൽ 15 സീറ്റ് വരെ നഷ്ടപ്പെടുത്തിയെന്നാണ് കണക്ക്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close