Cover StoryFrom the EditorNationalNews

ബിജെപിയെ വിറപ്പിച്ച് ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസ്-ആംആദ്മി സഖ്യം

ബിജെപിയെ വിറപ്പിച്ച് ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസ്-ആംആദ്മി സഖ്യം.മാധ്യമപ്രവർത്തകനും എഎപി നേതാവുമായ ആശുതോഷ് ഒരു വാർത്താ വെബ്സൈറ്റിലെ‍ഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എഎപി സ്ഥാപക നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് സഖ്യം സംബന്ധിച്ച ആശയം ആദ്യം മുന്നോട്ട് വച്ചതെന്ന് ആശുതോഷ് പറഞ്ഞു.”വാസ്തവത്തിൽ ആംആദ്മി പാർട്ടിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് അരവിന്ദ് കെജ്രിവാൾ തന്നെയാണ്.ക‍ഴിഞ്ഞ ഒരു കൊല്ലമായി കോൺഗ്രസുമായുളള സഖ്യസാധ്യതകളാണ് ആംആദ്മി പാർട്ടി പരിശോധിക്കുന്നത്.മറ്റു ചില പാർട്ടികളും കോൺഗ്രസ്-ആംആദ്മി സഖ്യം നിലവിൽ വരണമെന്ന് ആഗ്രഹിച്ച് ഇടനിലക്കാരായി ഉണ്ട്.”ആശുതോഷ് പറഞ്ഞു.

എന്നാൽ കോൺഗ്രസ്-ആംആദ്മി സഖ്യത്തിന് തടസം കോൺഗ്രസ് ഡൽഹി ഘടകം ആയിരുന്നു.അജയ് മാക്കൻ രാജിവെച്ചതോടെ ആ പ്രശ്നവും തീർന്നെന്നാണ് ആശുതോഷിന്‍റെ വിലയിരുത്തൽ.

കെജ്രിവാളിന്‍റെ വലിയ വിമർശകനായിരുന്നു ഡൽഹി കോൺഗ്രസ് പ്രസിഡണ്ട് അജയ് മാക്കൻ.കെജ്രിവാളിനെ ബിജെപിയുടേയും ആർഎസ്എസിന്‍റേയും ചാരനായി മാക്കൻ വിശേഷിപ്പിച്ചത് വിവാദമായിരുന്നു.

കോൺഗ്രസ്-ആം ആദ്മി സഖ്യം നിലവിൽ വന്നാൽ ഡൽഹിയിലെ 7 സീറ്റും സഖ്യത്തിന് കരസ്ഥമാക്കാമെന്ന് ആശുതോഷ് എ‍ഴുതുന്നു.എന്നാൽ സഖ്യമില്ലെങ്കിൽ എല്ലാ സീറ്റിലും ബിജെപി വിജയിക്കുമെന്നും എഎപി നേതാവ് വിലയിരുത്തുന്നു.

പഞ്ചാബിലെ 13 സീറ്റിലും മത്സരം കോൺഗ്രസും എഎപിയും തമ്മിലാണെന്നും സഖ്യം നിലവിൽ വന്നാൽ രണ്ടു സംസ്ഥാനങ്ങളിലായി മൊത്തം 20 സീറ്റിൽ ബിജെപി നിലംപരിശാകുമെന്നും ആശുതോഷ് ചൂണ്ടിക്കാട്ടുന്നു.ഹരിയാനയിലും സഖ്യസാധ്യത ആശുതോഷ് തളളിക്കളയുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close