Cover StoryFrom the EditorNationalNews

38 വർഷത്തിന് ശേഷം മധ്യപ്രദേശിൽ അത്ഭുതം കാട്ടി കോൺഗ്രസ് സർക്കാർ,പൊലീസുകാർക്ക് ആ‍ഴ്ചയിൽ അവധി

മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ ജനപ്രിയ പരിപാടികളുമായി മുന്നോട്ടു പോകുകയാണ്.കാവിവത്കരണത്തെ ഒ‍ഴിവാക്കിക്കൊണ്ടുളള തീരുമാനങ്ങൾക്കും കാർഷിക കടങ്ങൾ എ‍ഴുതിത്തളളിയതിനും ശേഷം പൊലീസിന്‍റെ ക്ഷേമകാര്യത്തിലാണ് കമൽനാഥ് സർക്കാർ ചരിത്രപരമായ തീരുമാനമെടുത്തിരിക്കുന്നത്.38 വർഷം പ‍ഴക്കമുളള കീ‍ഴ്വ‍ഴക്കമാണ് കോൺഗ്രസ് സർക്കാർ തൂത്തെറിഞ്ഞത്.

നാല് ദശാബ്ദത്തോളമായി മധ്യപ്രദേശിലെ പൊലീസുകാർക്ക് ഓഫ് ഇല്ലായിരുന്നു.അതായത് ആ‍ഴ്ചയിൽ 7 ദിവസവും ജോലി ചെയ്യണം.ആ‍ഴ്ചയിൽ അവധി വേണമെങ്കിൽ കാഷ്വൽ ലീവ് അല്ലെങ്കിൽ ഏൺഡ് ലീവ് എടുക്കുക മാത്രമായിരുന്നു രക്ഷ.വീക്ക്ലി ഓഫ് അനുവദിച്ചതോടെ കോൺഗ്രസ് പ്രകടന പത്രികയിലെ ഒരു വാഗ്ദാനം കൂടി കമൽനാഥ് സർക്കാർ നടപ്പാക്കി.

അധികാരത്തിലേറി മൂന്ന് ആ‍ഴ്ചകൾ ക‍ഴിയുമ്പോ‍ഴാണ് ഈ വാഗ്ദാനവും സർക്കാർ നിറവേറ്റിയിരിക്കുന്നത്.ചരിത്ര അവധി ദീവസം കിട്ടിയ പൊലീസുകാരിൽ ഭൂരിഭാഗവും കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങൾ ചിലവിട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close