Cover StoryFrom the EditorNationalNews

കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ റാഫേൽ ഇടപാടിൽ കുറ്റക്കാരെ ശിക്ഷിക്കുമെന്ന് രാഹുൽ ഗാന്ധി

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക –
https://youtu.be/ErzGMJmPLg4

കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ റാഫേൽ ഇടപാടിൽ ക്രിമിനൽ കേസ് എടുക്കുമെന്ന് കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി.കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ ശിക്ഷിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പാർലമെന്റിനു മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി ദേശീയ സുരക്ഷ പണയം വച്ചുവെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. “അഴിമതി കൂടാതെ പ്രധാനമന്ത്രിക്കെതിരെ മറ്റു അന്വേഷണം കൂടി വരും. റാഫേൽ കരാർ “സ്വന്തം സുഹൃത്തിനു ” നൽകുക വഴി അദ്ദേഹം രാജ്യ സുരക്ഷയാണ് പണയം വച്ചിരിക്കുന്നത്. “രാഹുൽ ഗാന്ധി പറഞ്ഞു.

റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ മാത്രമാണ് തന്റെ ആരോപണമെന്നും രാഹുൽ പാർലമെന്റിൽ വ്യക്തമാക്കി. ഇപ്പോഴത്തെയോ മുമ്പത്തെയോ പ്രതിരോധമന്ത്രിമാരെ കുറ്റപ്പെടുത്തുന്നില്ല. പ്രതിരോധമന്ത്രി കള്ളം ഒളിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

അതേസമയം പണം കിട്ടാത്തത് കൊണ്ടാണ് കോൺഗ്രസ്‌ സർക്കാർ റാഫേൽ ഇടപാട് നടപ്പാക്കാത്തത് എന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ ആരോപിച്ചു. അതുകൊണ്ട് വ്യോമസേനാ ഏറെ ബുദ്ധിമുട്ടിയെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close